എണ്ണവില താത്ക്കാലികമായി ഉയര്‍ന്നേക്കാമെന്നും എന്നാല്‍ തന്റെ നടപടികളിലൂടെ അത് വൈകാതെ കുറയുമെന്നും ട്രംപ് വ്യക്തമാക്കി.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല നല്‍കാന്‍ തയ്യാറാവുന്ന കമ്പനികള്‍ അമിതമായ പ്രീമിയം തുകയാണ് ഈടാക്കുന്നത്.
ഇത് പരിഹരിക്കാനായി യു.എസ്. ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ വഴി കപ്പലുകള്‍ക്ക് കുറഞ്ഞ വിലയില്‍ ഇന്‍ഷുറന്‍സ് നല്‍കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
പേര്‍ഷ്യന്‍ ഗള്‍ഫിലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകള്‍ക്ക് ആവശ്യമെങ്കില്‍ അമേരിക്കന്‍ നാവികസേന നേരിട്ട് സംരക്ഷണം നല്‍കാനാണ് യു.എസ് നീക്കം.
ഏത് സാഹചര്യത്തിലും ലോകത്തേക്കുള്ള ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നു എന്ന് അമേരിക്ക ഉറപ്പാക്കുമെന്നും അദ്ദേഹം ഇതില്‍ കുറിച്ചു.
ഇസ്രഈലും അമേരിക്കയും ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് എണ്ണവില 10%-ത്തിലധികം വര്‍ധിച്ചു. വില ബാരലിന് 81 ഡോളറിന് മുകളിലെത്തി. വിതരണം തടസപെട്ടാല്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
എണ്ണവില ഇനിയും വര്‍ധിക്കുകയാണെങ്കില്‍ അമേരിക്കയുടെ കയ്യിലുള്ള അടിയന്തര എണ്ണ ശേഖരം വിപണിയിലിറക്കാനും സാധ്യതയുണ്ട്.
ലോകത്തിലെ എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ പുറംലോകത്തേക്ക് എത്തുന്നത് ഈ പാതയിലൂടെയാണ്.
ഹോര്‍മുസ് കടലിടുക്കിന് ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതാണ് അമേരിക്കന്‍ എണ്ണ വിപണിയെ സമമര്‍ദത്തിലാക്കുന്നത്.
1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് കുവൈറ്റില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് അമേരിക്കന്‍ കൊടി വയ്ക്കാനും യു.എസ് നാവികസേന സംരക്ഷണം നല്‍കാനും അന്നത്തെ റീഗന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന് സമാനമായ ഒരു ഓപ്പറേഷന്‍ ഏണസ്റ്റ് വില്‍ മോഡല്‍ നീക്കമാണ് ഇപ്പോള്‍ ട്രംപ് ലക്ഷ്യമിടുന്നത്.
Content Highlight: Trump orders oil tanker insurance support, says Navy could escort ships in Gulf