തമിഴില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള താരങ്ങളിലൊരാളാണ് വിക്രം. ആരാധകര്‍ സ്‌നേഹത്തോടെ ചിയാന്‍ എന്ന് വിളിക്കുന്ന വിക്രം വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. 60ാം വയസിലും മുപ്പതുകാരന്റെ ചുറുചുറുക്കോടെ നടക്കുന്ന വിക്രത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മകന്‍ ധ്രുവ് വിക്രം പങ്കുവെച്ച വീഡിയോയാണ് വൈറലായത്. ചിയാന്‍ വിക്രം ഭക്ഷണം കഴിക്കുന്നതിന്റെയും സ്‌റ്റൈലായി നടക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചത്. ഇപ്പോഴിതാ ഈ വീഡിയോയുടെ പല വേര്‍ഷനുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
View this post on Instagram
ഇന്‍സ്റ്റഗ്രാമിലെ പല പേജുകളും തങ്ങളുടെ വീഡിയോയില്‍ വിക്രമിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റീലുകള്‍ ചിരി പടര്‍ത്തുന്നുണ്ട്. എവിടെപ്പോയാലും വിടാതെ ഫോളോ ചെയ്യുന്ന സൈക്കോ ഫ്രണ്ട്, ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെയ്റ്ററെ ഇടംകണ്ണിട്ട് നോക്കുന്ന കസ്റ്റമര്‍ എന്നിങ്ങനെ വ്യത്യസ്ത രീതികളിലാണ് വീഡിയോ എഡിറ്റ് ചെയ്തത്.
മലയാളത്തിലെ പേജുകളും ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. ഇഷ്ടം സിനിമയില്‍ നവ്യ നായരും ഇന്നസെന്റും ആദ്യമായി കാണുന്ന കോഫി ഷോപ്പ് സീനില്‍ നവ്യക്ക് പകരം വിക്രമിനെ എഡിറ്റ് ചെയ്ത് ചേര്‍ത്ത ട്രോള്‍ വീഡിയോക്ക് വലിയ റീച്ചാണ്. ഏറ്റവുമൊടുവില്‍ കേരള പൊലീസും വിക്രമിനെ ഏറ്റെടുത്തിയിരിക്കുകയാണ്.
പൊതുസ്ഥലത്ത് ആരും കാണാതെ നിരോധിത ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരാളെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ഓരോ തവണ പാക്കറ്റ് എടുക്കുമ്പോഴും അവിടെയെല്ലാം വിക്രമും വരുന്ന രീതിയിലാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. 24*7 നിരീക്ഷണത്തിലാണ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സ്വന്തം അച്ഛനെ സ്റ്റൈലിഷായി അവതരിപ്പിച്ച ധ്രുവിന്റെ വീഡിയോ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട വീഡിയോ ഈ രീതിയില്‍ വൈറലാകുമെന്ന് ആരും കരുതിയിരുന്നില്ല. ട്രോളന്മാരുടെ ക്രിയേറ്റിവിറ്റി ആര്‍ക്കും വേദനിക്കാത്ത രീതിയില്‍ തന്നെ അവതരിപ്പിച്ചതിനെയും പലരും അഭിനന്ദിക്കുന്നുണ്ട്.
Content Highlight: Troll videos of Chiyan Vikram’s new reel viral in social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ