ഐ.ഡി ദി ഫേക്ക് മുതല്‍ വലതുവശത്തെ കള്ളന്‍ വരെ, രാഹുല്‍ മാങ്കൂട്ടത്തിലിന് ചേരുന്ന സിനിമകളെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍
Malayalam Cinema
ഐ.ഡി ദി ഫേക്ക് മുതല്‍ വലതുവശത്തെ കള്ളന്‍ വരെ, രാഹുല്‍ മാങ്കൂട്ടത്തിലിന് ചേരുന്ന സിനിമകളെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍
അമര്‍നാഥ് എം.
Monday, 2nd February 2026, 10:42 pm

പാലക്കാട് എം.എല്‍.എയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെ രാഹുല്‍ വീണ്ടും ട്രോള്‍ പേജുകളുടെ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. രാഹുലിന്റെ സ്വഭാവവും ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ട്രോള്‍ പേജുകളാണ് വൈറലായിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ട്രോള്‍ Yadu EZR/ Facebook

കഴിഞ്ഞവര്‍ഷം വന്ന ചില സിനിമാപേജുകള്‍ രാഹുലിന് കൃത്യമായി ചേരുമെന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. യദു ഇ.സീ.ആര്‍ എന്ന പേജാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിലെ ആദ്യ ചിത്രം ഐ.ഡി ദി ഫേക്കാണ്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തിയ ചിത്രത്തിന്റെ പേര് രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിന് നന്നായി ചേരുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ കാര്യവും ഫോട്ടോയുടെ ക്യാപ്ഷനില്‍ നല്‍കിയിട്ടുണ്ട്.

രണ്ടാമത്തെ ചിത്രം പൈങ്കിളിയാണ്. പലയിടത്തും പൈങ്കിളി, കോഴി എന്നീ വാക്കുകള്‍ക്ക് പകരം രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് ഉപയോഗിക്കാറുണ്ടെന്നും ക്യാപ്ഷനിലുണ്ട്. മൂന്നാമത്തെ ചിത്രം തലവരയാണ്. കൊവിഡ് കാലത്ത് ചാനല്‍ ചര്‍ച്ചകള്‍ വഴി മുഖ്യധാരാ പൊളിറ്റിക്‌സിലേക്ക് കടന്നുവന്നെന്നും വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ കൊടിയും പിടിച്ച് നടക്കുകയാണെന്നാണ് ക്യാപ്ഷന്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ട്രോള്‍ Yadu EZR/ Facebook

നാലാമത്തെ ചിത്രം അവിഹിതമാണ്. ഈ ടോപ്പിക്കിനെക്കുറിച്ച് ഇന്ന് ലോകത്ത് ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ഒരേയൊരു വ്യക്തി രാഹുലാണെന്നും ക്യാപ്ഷനിലുണ്ട്. അഞ്ചാമത്തെ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഏറ്റവും വലിയ യു.എസ്.പി ഇതാണെന്നും ക്യാപ്ഷനില്‍ പറയുന്നു. ഷാഫി പറമ്പില്‍, രാഹുല് മാങ്കൂട്ടത്തില്‍ തുടങ്ങി യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ നിരന്നുനില്‍ക്കുന്ന ചിത്രത്തിന് അപൂര്‍വ പുത്രന്മാര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ആറാമത്തെ ചിത്രമാണ് വലതുവശത്തെ കള്ളന്‍. ഈ പേരിന് ഇതിനെക്കാള്‍ യോഗ്യരായവര്‍ വേറെയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ രാഹുലിന് ചേരുന്നുണ്ടെന്നുമാണ് ക്യാപ്ഷന്‍. ഏഴാമത്തെ ചിത്രം പൊലീസ് ഡേയും എട്ടാമത്തെ ചിത്രം സര്‍വം മായയുമാണ്. ഉയര്‍ച്ചയും പതനവും മായ പോലെയാണെന്നാണ് ക്യാപ്ഷനിലുള്ളത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ട്രോള്‍ Yadu EZR/ Facebook

ഒമ്പതാമത്തെ ചിത്രം തുടരും ആണ്. ‘നാവുള്ള കാലത്തോളം അണ്ണന്‍ തുടരും’ എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍. രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയ്ക്ക് വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമാപ്പേരാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റിന് ഇതിനോടകം നിരവധി ലൈക്കും കമന്റുകളുമാണ് ലഭിക്കുന്നത്. ‘പെണ്ണ് കേസ് മിസ്സായി’ എന്ന കമന്റും വായനക്കാരെ രസിപ്പിക്കുന്നുണ്ട്.

Content Highlight: Troll posts about Rahul Mamkoottathil viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം