തൊടുപുഴയിലെ കല്യാണ്‍ ജ്വല്ലേഴ്‌സ് മുതല്‍ ടുണീഷ്യയിലെ ഇന്ത്യക്കാരുടെ എണ്ണം വരെ... ദൃശ്യം 3യിലൂടെ ലഭിച്ച അറിവുകള്‍ വലുതെന്ന് പരിഹാസം
Malayalam Cinema
തൊടുപുഴയിലെ കല്യാണ്‍ ജ്വല്ലേഴ്‌സ് മുതല്‍ ടുണീഷ്യയിലെ ഇന്ത്യക്കാരുടെ എണ്ണം വരെ... ദൃശ്യം 3യിലൂടെ ലഭിച്ച അറിവുകള്‍ വലുതെന്ന് പരിഹാസം
അമര്‍നാഥ് എം.
Sunday, 31st May 2026, 9:05 pm

ഈ വര്‍ഷം മലയാളത്തിലെ രണ്ടാമത്തെ 200 കോടി ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം 3. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ആദ്യഭാഗവും പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ രണ്ടാം ഭാഗത്തിനും ശേഷം ബോക്‌സ് ഓഫീസിന് തീയിടാന്‍ മൂന്നാം ഭാഗത്തിന് സാധിച്ചു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ദൃശ്യം 3യും ഇന്‍ഡസ്ട്രി ഹിറ്റാകുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുമ്പോഴും ദൃശ്യം 3ക്ക് നേരെ വിമര്‍ശനങ്ങളുമുയരുന്നുണ്ട്. സംവിധായകന്‍ ജീത്തു ജോസഫിന്റെ തിരക്കഥയും മേക്കിങ്ങുമാണ് വിമര്‍ശനത്തിന് വിധേയമാകുന്നത്. മോഹന്‍ലാലിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ജോര്‍ജുകുട്ടിയായുള്ള മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് മാറ്റിനിര്‍ത്തിയാല്‍ പല കാര്യങ്ങളിലും ജീത്തുവിന്റെ എഴുത്ത് പാളിയിട്ടുണ്ട്.

ഇപ്പോഴിതാ ദൃശ്യം 3യില്‍ ഒട്ടും വര്‍ക്കാകാതെ പോയ ചില കാര്യങ്ങളെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിനിടയില്‍ പരസ്യം കുത്തിക്കയറ്റിയതും ആര്‍ട്ടിഫിഷ്യല്‍ ഡയലോഗുകളുമാണ് ട്രോളിന് ഇരയായത്. ദൃശ്യം 3 കണ്ടിട്ട് മനസിലായ കാര്യങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പരിഹാസ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കല്യാണ്‍ ജ്വലേഴ്‌സ് തൊടുപുഴയിലുമുണ്ടെന്നാണ് ആദ്യ പോയിന്റ്. ചിത്രത്തില്‍ വളരെ സീരിയസായ സീനില്‍ കുത്തിക്കയറ്റിയ പരസ്യമായിരുന്നു കല്യാണ്‍ ജ്വലേഴ്‌സിന്റേത്. കല്യാണം കഴിഞ്ഞ് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാന്‍ പറ്റിയ റിസോര്‍ട്ട് മിസ്റ്റി മൗണ്ടൈനാണെന്ന് മനസിലായെന്നും കളിയാക്കുന്നുണ്ട്. അവിര എന്ന പേരില്‍ ഒരാളുണ്ടെന്നും ടുണീഷ്യയില്‍ 200ല്‍ താഴെ ഇന്ത്യാക്കാര്‍ മാത്രമേയുള്ളൂ എന്നുള്ള അറിവ് ജീത്തു ജോസഫ് ഈ സിനിമയിലൂടെ പകര്‍ന്നെന്നും പോസ്റ്റില്‍ പറയുന്നു.

 

ദൃശ്യം 2ല്‍ ഇല്ലാതിരുന്ന മൂന്നാം ഭാഗത്തില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തിയ സഹദേവനെക്കുറിച്ചും ട്രോളുണ്ട്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ വിട്ടുമാറാത്ത ചെങ്കണ്ണ് വരുമെന്നാണ് സഹദേവനെക്കുറിച്ചുള്ള കമന്റ്. ബക്കറ്റ് എടുത്തുകൊണ്ട് പോയാല്‍ തിരിച്ചുവരില്ലെന്ന് പറഞ്ഞുകൊണ്ട് വീണയുടെ കഥാപാത്രത്തിനെയും കളിയാക്കുന്നുണ്ട്.

കണ്ണടയെക്കുറിച്ചും ഹിയറിങ് എയ്ഡിനെക്കുറിച്ചും ജോര്‍ജുകുട്ടി എന്ന കഥാപാത്രം പറയുന്ന ഡയലോഗ് നന്നായിരുന്നെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കണ്ണട വെച്ചവര്‍ നമുക്ക് ചുറ്റും ധാരളമുള്ളതുകൊണ്ട് അത് സാധാരണമാണെന്നും എന്നാല്‍ ഹിയറിങ് എയ്ഡ് വെക്കുന്നവരെ മാറ്റിനിര്‍ത്തുന്ന ചിലര്‍ സമൂഹത്തിലുണ്ടെന്ന ഡയലോഗ് ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. മൂന്നാം ഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങള്‍ക്ക് ജീത്തു ദൃശ്യം 4ല്‍ മറുപടി നല്‍കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

Content Highlight: Troll posts about Drishyam 3 movie dialogues

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം