രാജ്യത്തെ ഏറ്റവു വലിയ മത്സര പരീക്ഷകളിലൊന്നായ നീറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. ഒന്നിലധികം തവണ പേപ്പര്‍ ചോര്‍ച്ച നടന്നിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടാണ് ക്രോക്കോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം അരങ്ങേറുന്നത്.
Photo: ANI
സമാധാനപരമായി പ്രതിഷേധിച്ച വിദ്യര്‍ത്ഥിക്കള്‍ക്കിടയിലേക്ക് പൊലീസ് അക്രമം അഴിച്ചുവിട്ടതിന് പിന്നാലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ളവരും സമരവുമായി രംഗത്തെത്തിയിരുന്നു. വിഷയം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയരുന്നത്. ഇപ്പോഴിതാ ആദിത്യ ധര്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വലിയ വിജയം നേടിയ ധുരന്ധര്‍ എന്ന സിനിമയുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ കഥ ഇനി എന്താണെന്ന് ആലോചിക്കേണ്ടതില്ലെന്നും പേപ്പര്‍ ലീക്ക് വെളുപ്പിക്കാനായിരിക്കും ആദിത്യ ധര്‍ ധുരന്ധറിന്റെ മൂന്നാം ഭാഗം ഒരുക്കുകയെന്നുമാണ് ട്രോളുകള്‍. പാകിസ്താന്റെ ഏജന്റുമാര്‍ ഇന്ത്യയുടെ ഹെല്‍ത്ത് സെക്ടര്‍ തകര്‍ക്കാനായി നീറ്റ് പരീക്ഷ എഴുതുന്നതും ഇത് നേരത്തേ തിരിച്ചറിഞ്ഞ പ്രധാന മന്ത്രി നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയ ശേഷം പുനപരീക്ഷ നടത്തുന്നതുമാണ് ധുരന്ധര്‍ 3യുടെ കഥയെന്നാണ് ട്രോളുകള്‍.
ഇത് ആദിത്യ ധര്‍ തന്റെ സിനിമയിലെ കഥയാക്കി പുറത്തിറക്കിയാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് പൊതു അഭിപ്രായം. ആദ്യ രണ്ട് ഭാഗങ്ങളിലും മോദി സര്‍ക്കാരിന്റെ പരാജയങ്ങളെ വലിയ വിജയങ്ങളായാണ് ആദിത്യ ധര്‍ ചിത്രീകരിച്ചിരുന്നത്. നോട്ടുനിരോധനം അടക്കമുള്ള പരാജയങ്ങളെ വെളുപ്പിച്ച ധുരന്ധര്‍ 2വിന് വലിയ വിമര്‍ശനമായിരുന്നു ലഭിച്ചത്. ഇതിനൊപ്പം തന്നെ മോദിയ്ക്ക് സ്തുതി പാടുന്ന പല രംഗങ്ങളും സിനിമയിലുണ്ടായിരുന്നു.
പോസ്റ്റിന് താഴെ വരുന്ന കമന്റുകളും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ ഒരു സിനിമ ഭാവിയില്‍ വന്നാല്‍ അത്ഭുതപ്പെടാനില്ലെന്നും ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അജണ്ടകളെ പോഷിപ്പിക്കുന്ന ചിത്രങ്ങളെടുത്തതിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് വരെ സംവിധായകനെ തേടി എത്തിയേക്കാമെന്നും കമന്റുകളുണ്ട്.
Content Highlight: Troll For Prime Minister Narendra Modi and Director Aditya Dhar amid CJP Protest in Jantar Mantar in Neet Paper Leak case
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.