മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ടിഷ് കൗമാരങ്ങള്‍ക്ക് 58 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഇതിനിടെ തൃഷ തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ ഐ.സി.സി വുമണ്‍സ് അണ്ടര്‍ 19 ടി-20 ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടത്തോടെ റെക്കോഡ് പുസ്തകത്തില്‍ ഇടം നേടാനും തൃഷ ഗോംഗാഡിക്ക് സാധിച്ചു.
Trisha Gongadi etches her name in the record books with the first-ever century in Women’s #U19WorldCup history 🤩
ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിലെത്തി. 20 പന്തില്‍ 29 റണ്‍സുമായി ചാല്‍കെ തൃഷ ഗോംഗാഡിക്ക് കൂട്ടായി ക്രീസില്‍ തുടര്‍ന്നു.
Innings Break!
Gongadi Trisha & Kamalini Gunalan help #TeamIndia set a mammoth target of 209 🎯
209റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റെടുത്ത സ്‌കോട്‌ലാന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. മൂന്ന് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആയുഷി ശുക്ല നാല് വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റുമായി വൈഷ്ണവി ശര്‍മയും തിളങ്ങി.
ബാറ്റിങ്ങിലെന്ന പോലെ ബൗളിങ്ങിലും തൃഷ ഗോംഗാഡി തിളങ്ങി. രണ്ട് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം മൂന്ന് വിക്കറ്റും സ്വന്തമാക്കി.
തൃഷ തന്നെയാണ് കളിയിലെ താരവും.
An unbeaten 💯
3⃣-wicket haul 👌
For her brilliant all-round performance, G Trisha bagged the Player of the Match award as #TeamIndia sealed a 1⃣5⃣0⃣-run win over Scotland 👏 👏
അതേ ദിവസം തന്നെ രണ്ടാം സെമി ഫൈനലിനും കളമൊരുങ്ങും. ഗ്രൂപ്പ് 1ലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയും ഗ്രൂപ്പ് 2ലെ ഒന്നാം സ്ഥാനക്കാരായ സൗത്ത് ആഫ്രിക്കയുമാണ് രണ്ടാം സെമിയില്‍ കൊമ്പുകോര്‍ക്കുക.
ഫെബ്രുവരി രണ്ടിനാണ് ഫൈനല്‍.
Content Highlight: Trisha Gongadi becomes the first player to score a century in ICC Women’s T20 World Cup