| Friday, 29th December 2017, 3:39 pm

ട്രാന്‍സ്ജന്‍ഡേഴ്‌സിന് മര്‍ദ്ദനമേറ്റ സംഭവം; ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അര്‍ധരാത്രിയില്‍ കോഴിക്കോട് നഗരത്തില്‍ വച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഉത്തരമേഖല എ.ഡി.ജി.പിക്കാണ് അന്വേഷണ ചുമതല.

സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിലെ ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് പൊലീസില്‍ നിന്ന് മര്‍ദ്ദനമേറ്റത്. മത്സരത്തില്‍ പങ്കെടുത്ത സുസ്മി, മമത ജാസ്മിന്‍, എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കോട്ടപറമ്പ് ആശുപത്രിക്ക് സമീപം വച്ച് പൊലീസ് മര്‍ദ്ദിച്ചെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇവരുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തെത്തുടര്‍ന്ന് ഇരുവരെയും ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

എന്നാല്‍, തങ്ങളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച ശേഷം ബാഗ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കസബ പൊലീസ് കേസെടുത്തതെന്നാണ് പൊലീസ് വിശദീകരണം.

Latest Stories

We use cookies to give you the best possible experience. Learn more