ക്യാപ്റ്റന് പകരമായി ചെന്നൈ സൂപ്പര്‍ താരങ്ങളായ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാന്‍ റോയല്‍സില്‍ എത്തും. ജഡേജ അടുത്ത ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്റെ ക്യാപ്റ്റന്‍ ആയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
🚨 TRADE LOCKING & LOADED 🔐
– The trade signing will happen tomorrow or Friday. (Exclusive)
– Samson to CSK.
– Jadeja & Curran to RR.
– Jadeja likely to Captain Rajasthan Royals. pic.twitter.com/Pra8HRBtwa
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സഞ്ജുവിനെ ടീമിലെത്തിക്കാന്‍ സി.എസ്.കെയും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ക്രിക്ബസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ക്ക് പകരം ജഡേജയെയും മറ്റൊരു താരത്തെയും ആര്‍.ആര്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആദ്യം സൗത്ത് ആഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ പേരായിരുന്നു ഉയര്‍ന്ന് കേട്ടത്. എന്നാല്‍, താരത്തെ വിട്ടുനല്‍കാന്‍ സി.എസ്.കെ വിസമ്മതിച്ചതോടെ ചര്‍ച്ചകള്‍ പിന്നീട് ഇംഗ്ലണ്ട് താരം സാം കറനിലേക്ക് എത്തുകയായിരുന്നു.
നേരത്തെ, സഞ്ജുവിനെ ടീമിലെത്തിക്കാന്‍ സി.എസ്.കെയ്ക്ക് താത്പര്യമുണ്ടെന്നും ആര്‍.ആറിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഒരു സി.എസ്.കെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐ.പി.എല്‍ 2026ല്‍ മലയാളി താരം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നാലെ, സാം കാറനെ രാജസ്ഥാന്‍ കൈമാറുന്നതില്‍ നടപടിക്രമങ്ങളാണ് ട്രേഡ് നടക്കാന്‍ വൈകുന്നതെന്ന് റിപ്പോര്‍ട്ടും വന്നിരുന്നു. രാജസ്ഥാന്റെ വിദേശ താരങ്ങളുടെ കോട്ട പൂര്‍ണമായതിനാലായിരുന്നു ട്രേഡില്‍ തടസം നേരിട്ടത്. ട്രേഡ് നടക്കാന്‍ ഒരു വിദേശ താരത്തെ രാജസ്ഥാന്‍ റിലീസ് ചെയ്യണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlight: Trade signing between Chennai Super Kings and Rajasthan Royals of Sanju Samson, Ravindra Jadeja and Sam Curran bound to happen soon: Report