| Sunday, 31st March 2019, 11:23 pm

ടൊവിനോയുടെ അടിപ്പടം; കല്‍ക്കിയുടെ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംയുക്ത മേനോനും ടൊവിനോ തോമസും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് ടീസര്‍ മുഴുനീളം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തീവണ്ടിക്കു ശേഷം സംയുക്തയും ടൊവീനോയും ഒന്നിക്കുന്ന ചിത്രമെന്ന പ്ര്ത്യകതയും ചിത്രത്തിനുണ്ട്.

പ്രിത്വിരാജ് നായക കഥാപാത്രത്തെ അവതരിപ്പിച്ച എസ്ര എന്ന ചിത്രത്തിനു ശേഷം ആദ്യമായാണ് ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്നുത്. നവാഗത സംവിധായകനായ പ്രവീണ്‍ പ്രഭാറാം ആണ് ചിത്രം ഒരുക്കുന്നത്.

Also Read ഉടന്‍ വരുന്നു! തൊട്ടപ്പന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി

പ്രവീണും സുജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കിയുടെ തിരക്കഥ എഴുതുന്നത്. സൈജു കുറുപ്പ്, സുധീഷ്, ഇര്‍ഷാദ്, അപര്‍ണ നായര്‍, അഞ്ജലി നായര്‍,കെ.പി.എ.സി ലളിത എന്നിവരാണ് മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ഗൗതം ശങ്കര്‍ ആണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍. കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോയുടെ പ്രദര്‍ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രം ലൂസിഫറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more