| Monday, 21st April 2025, 6:15 pm

ആ തെലുങ്ക് നടന്മാരുടെ വീട്ടില്‍ മലയാള സിനിമ കാണാറുണ്ടെന്ന് കേട്ട് ഞാന്‍ ഞെട്ടി: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. മികച്ച നിരവധി സിനിമകളുടെ ഭാഗമായ നടന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ തെലുങ്ക് ചിത്രമായ ആര്‍.ആര്‍.ആറിന്റെ പ്രൊമോഷന്റെ സമയത്ത് താന്‍ ഞെട്ടിയ ഒരു അനുഭവം പങ്കുവെക്കുകയാണ് ടൊവിനോ.

അന്ന് പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ നായകന്മാരായ ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും സംവിധായകന്‍ രാജമൗലിയും വന്ന പരിപാടിയില്‍ ഉണ്ടായ അനുഭവമാണ് ടൊവിനോ പറയുന്നത്.

സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന് അവര്‍ ‘ഞങ്ങളുടെ വീട്ടില്‍ മലയാള സിനിമ കാണാറുണ്ട്’ എന്ന് പറഞ്ഞുവെന്നും അത് കേട്ട് താന്‍ ഞെട്ടിയെന്നുമാണ് ടൊവിനോ പറയുന്നത്.

‘ആര്‍.ആര്‍.ആര്‍ സിനിമയുടെ സമയത്ത് ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അപ്പോള്‍ ആ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും രാജമൗലിയുമൊക്കെ വന്നിരുന്നു.

ഞാനും പ്രൊമോഷന്‍ പരിപാടിയില്‍ പോയിരുന്നു. അന്ന് എന്നോട് അവര്‍ പറഞ്ഞത് ‘ഞങ്ങളുടെ വീട്ടില്‍ മലയാള സിനിമ കാണാറുണ്ട്’ എന്നാണ്. ഞാന്‍ അപ്പോള്‍ ശരിക്കും ഞെട്ടി,’ ടൊവിനോ തോമസ് പറയുന്നു.

ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും ഉള്‍പ്പെടെ തെലുങ്കിലുള്ള വലിയ താരങ്ങള്‍ മലയാള സിനിമയെ ശ്രദ്ധിക്കുന്നുണ്ടെന്ന് നടന്‍ ഹരീഷ് ഉത്തമനും അഭിമുഖത്തില്‍ പറഞ്ഞു.

‘മലയാള സിനിമയെന്ന് പറഞ്ഞാല്‍ തന്നെ അവര്‍ക്കൊക്കെ ഇഷ്ടമാണ്. ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും ഉള്‍പ്പെടെ അവിടെയുള്ള ടോപ്പ് സ്റ്റാറുകള്‍ മലയാള സിനിമയെ ശ്രദ്ധിക്കുന്നുണ്ട്. അടുത്ത ആഴ്ച മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ ഇറങ്ങുന്നില്ലേയെന്ന് ജൂനിയര്‍ എന്‍.ടി.ആര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. അത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് ഞങ്ങള്‍ എന്തോ സംസാരിച്ച് ഇരിക്കുകയായിരുന്നു,’ ഹരീഷ് ഉത്തമന്‍ പറഞ്ഞു.

Content Highlight: Tovino Thomas Talks About Jr NTR, Ram Charan And Malayalam Cinema

We use cookies to give you the best possible experience. Learn more