| Saturday, 12th April 2025, 12:22 pm

ബേസിലിൻ്റെ സാമ്പത്തിക ഉപദേഷ്ടാവ് ഞാനാണ്, അതെനിക്ക് തിരിച്ചടിയായിട്ടുണ്ട്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ മികച്ച സംവിധായകൻ – ആക്ടർ കോമ്പോ ആണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ടൊവിനോയും ബേസിലും തമ്മിലുള്ള സൗഹൃദവും അടുപ്പവുമൊക്കെ എപ്പോഴും സോഷ്യൽ മീഡിയകളിൽ ചർച്ചയാണ്. പരസ്പരം ട്രോളാത്ത ഒരു ഇൻ്റർവ്യൂ പോലും ഉണ്ടാകില്ല എന്ന് വേണം പറയാൻ. പരസ്പരമുള്ള ട്രോളുകളും ആരാധകർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

ഗോദ, മിന്നൽ മുരളി എന്നീ സിനിമകൾ ടൊവിനോയുടെ അഭിനയ ജീവിതത്തിൽ വലിയ ഇപാക്ട് ഉണ്ടാക്കിയ ചിത്രങ്ങളാണ്. രണ്ടു സിനിമകളും സംവിധാനം ചെയ്തത് ബേസിൽ ജോസഫ് ആയിരുന്നു. ബേസിലിൻ്റെ പുതിയ ചിത്രമായ മരണമാസ് ചിത്രം നിർമാണം ചെയ്തത് ടൊവിനോ തോമസാണ്.

ഇപ്പോൾ ബേസിലിനെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്.

ഗൾഫിലുള്ള സുഹൃത്തുക്കളോട് അവിടെ പെർഫ്യൂമിന് എന്താ വില എന്ന് ചോദിച്ചാൽ അവർ പെർഫ്യൂം മേടിച്ചുകൊണ്ടുവരുമെന്ന് താൻ ബേസിലിൻ്റെ അടുത്ത് തമാശയ്ക്ക് പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് ടൊവിനോ പറയുന്നു.

പിറ്റേ ആഴ്ച്ച താൻ ദുബായിൽ സിനിമയുടെ പ്രമോഷന് പോയ സമയത്ത് ബേസിൽ തന്നോട് ദുബായിൽ പെർഫ്യൂമിന് എന്താണ് വിലയെന്ന് ചോദിച്ചെന്നും ടൊവിനോ പറയുന്നു. അങ്ങനെ താൻ മേടിച്ചുകൊടുത്തതാണ് ഈ പെർഫ്യൂമെന്നും ബേസിലിൻ്റ സാമ്പത്തിക ഉപദേഷ്ടാവ് താനാണെന്നും ടൊവിനോ പറഞ്ഞു. എന്നാൽ അത് പിന്നീട് പലപ്പോഴും തിരിച്ചടിയായി വന്നിട്ടുണ്ടെന്നും ഈ പടത്തിലുൾപ്പെടെ തനിക്കത് തിരിച്ചടിയായെന്നും ടൊവിനോ കൂട്ടിച്ചേർത്തു. മരണമാസ് സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘ഞാൻ ഇവൻ്റെ അടുത്ത് വെറുതെ പറഞ്ഞിട്ടുണ്ടായിരുന്നു ​ഗൾഫിലൊക്കെയുള്ള സുഹൃത്തുക്കളുണ്ടെങ്കിൽ അവർ വരുമ്പോൾ ‘അവിടെ പെർഫ്യൂമിനൊക്കെ എന്താ വില’ എന്ന് ചോദിച്ചുകഴിഞ്ഞാൽ അവർ നമുക്കൊരു പെർഫ്യൂമൊക്കെ മേടിച്ചുകൊണ്ടുവരും എന്ന്.

പിറ്റേ ആഴ്ച്ച ഞാൻ എ. ആർ. എം ൻ്റെ പ്രമോഷന് ദുബായിൽ പോകുന്ന സമയത്ത് ഇവൻ എന്നോട് ചോദിച്ചു, ‘അവിടെ പെർഫ്യൂമിനൊക്കെ എന്തായിരിക്കും വില’ എന്ന്. അങ്ങനെ ഞാൻ വന്നപ്പോൾ മേടിച്ചുകൊടുത്തതാണ് ഈ പെർഫ്യൂം. ഞാനാണിവൻ്റെ സാമ്പത്തിക ഉപദേഷ്ടാവ്. എനിക്ക് പിന്നീട് പലപ്പോഴും തിരിച്ചടിയായി വന്നിട്ടുണ്ട്. ഈ പടത്തിലുൾപ്പടെ എനിക്ക് തിരിച്ചടിയായി വന്നിട്ടുണ്ട്,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talking about Basil Joseph

We use cookies to give you the best possible experience. Learn more