ബേസിലിന് നാണമോ ചളിപ്പോ അങ്ങനൊന്നുമില്ല, അത് അവന് ആക്ടിങ്ങിൽ നന്നായി ഗുണം ചെയ്യുന്നുമുണ്ട്: ടൊവിനോ തോമസ്
Malayalam Cinema
ബേസിലിന് നാണമോ ചളിപ്പോ അങ്ങനൊന്നുമില്ല, അത് അവന് ആക്ടിങ്ങിൽ നന്നായി ഗുണം ചെയ്യുന്നുമുണ്ട്: ടൊവിനോ തോമസ്
നന്ദന എം.സി
Thursday, 7th May 2026, 8:50 am

സിനിമയ്ക്കകത്തും പുറത്തും ഒരേ കെമിസ്ട്രി കാത്തുസൂക്ഷിക്കുന്ന രണ്ടുതാരങ്ങളാണ് ടോവിനോ തോമസും ബേസിൽ ജോസഫും. തമ്മിൽ ട്രോളിയും തമാശ പറഞ്ഞുമുള്ള ഇരുവരുടെയും കോമ്പോ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ബേസിൽ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിൽ രണ്ടിലും നായകനായത് ടൊവിനോയായിരുന്നു.

അതിരടി , Photo: IMDb

രണ്ടും ടൊവിനോയുടെയും ബേസിലിന്റെയും കരിയറിലെ തന്നെ വൻ വിജയങ്ങളായി മാറുകയും ചെയ്തിരുന്നു. ഗോദയും മിന്നൽ മുരളിയും വ്യത്യസ്ഥമായ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ ബേസിൽ ജോസഫിനെ കുറിച്ച് ടൊവിനോ പറഞ്ഞ രസകരമായ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഇൻഫോസിസിൽ ഉള്ളപ്പോൾ ഒരു ദിവസം വെറുതെ ടർബൻ കെട്ടി പോയിട്ടുണ്ട് ബേസിൽ. കൾച്ചറൽ ഫെസ്റ്റോ വല്ലതുമാണെങ്കിൽ ഒക്കെ ഇത് വെറുതെ ടർബൻ കെട്ടി പോയി . അതും ആ സമയം അവന് ഒരു തരി താടിയില്ല. അങ്ങനെ ഒരു പഞ്ചാബി അവന്റെ മനസിൽ ഉണ്ട്.]

അതിരടി , Photo: IMDbb

അതുപോലെ ഒരു ദിവസം കോളേജിൽ ഫുള്ള് കരി വാരി തേച്ച് പോയിട്ടുണ്ട്. ബേസിലിന് നാണവോ ചളിപ്പോ അങ്ങനത്തൊരു പരിപാടീം ഇല്ല, അത് അവന് ആക്ട്ടിങ്ങിൽ നന്നായിട്ട് ഗുണം ചെയ്യുന്നുമുണ്ട്,’ ടൊവിനോ പറഞ്ഞു.

ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മൾട്ടിസ്റ്റാർ ചിത്രം അതിരടിയാണ് ഇനി തിയേറ്ററുകളിലെത്താനുള്ള ചിത്രം. ആദ്യമായി ഈ മൂന്നുപേരും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

റിയ ഷിബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മൾട്ടി സ്റ്റാർ കാസ്റ്റുമായി എത്തുന്ന ‘അതിരടി’ ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. അനൗൺസ്‌മെന്റ് സമയത്തുതന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Tovino thomas talk about Basiil joseph

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.