ഈ വര്‍ഷം വന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു റെട്രോ. സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളും മികച്ചതായിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണമായിരുന്നു റെട്രോക്ക് ലഭിച്ചത്.
റെട്രോയോടൊപ്പം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ടൂറിസ്റ്റ് ഫാമിലി. ശശികുമാര്‍, സിമ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷന്‍ ജീവിന്ത് ഒരുക്കിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. വളരെ ശക്തമായ ഒരു കഥയെ കോമഡിയുടെയും ഫീല്‍ ഗുഡിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ടൂറിസ്റ്റ് ഫാമിലിയെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായാണ് പലരും വിശേഷിപ്പിക്കുന്നത്.
ആദ്യവാരത്തില്‍ പല തിയേറ്ററുകളിലും റെട്രോ മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് ടൂറിസ്റ്റ് ഫാമിലിയുടെ മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ടൂറിസ്റ്റ് ഫാമിലിക്ക് സ്‌ക്രീനുകള്‍ കൂടുതല്‍ ലഭിക്കുകയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയില്‍ ടൂറിസ്റ്റ് ഫാമിലിയാണ് കഴിഞ്ഞദിവസം മുന്നിട്ട് നിന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,22,000 ടിക്കറ്റുകളാണ് ടൂറിസ്റ്റ് ഫാമിലിയുടേതായി വിറ്റുപോയത്. എന്നാല്‍ റെട്രോയുടേതായി വെറും 40000 ടിക്കറ്റുകള്‍ മാത്രമാണ് ഈ സമയത്തില്‍ വിറ്റുപോയത്. റിലീസിന് മുമ്പ് ലഭിച്ച ഹൈപ്പിനോട് വേണ്ടത്ര നീതി പുലര്‍ത്താന്‍ സാധിക്കാതെ പോയതാണ് റെട്രോക്ക് തിരിച്ചടിയായത്.
വളരെ മികച്ച ആദ്യപകുതിയും അതിന്റെ ഒപ്പമെത്താന്‍ സാധിക്കാതെ പോയ രണ്ടാം പകുതിയുമാണ് റെട്രോയുടേത്. വളരെ ശക്തമായ രാഷ്ട്രീയം സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അത് പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംവിധായകന് സാധിച്ചില്ല. മികച്ച മേക്കിങ്ങിനൊപ്പമെത്താത്ത തിരക്കഥയെ വിമര്‍ശിക്കുന്നവരുമുണ്ട്. ചിത്രത്തില്‍ സൂര്യയുടെ പ്രകടനം മികച്ചതായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടില്‍ അഭയാര്‍ത്ഥിയായി എത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി പറയുന്നത്. അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്. കുറഞ്ഞസമയം കൊണ്ട് ഒരുപാട് ശക്തമായ രാഷ്ട്രീയം പറഞ്ഞുപോകുന്ന സിനിമയെ ഇതിനോടകം നിരവധിപ്പേര്‍ പ്രശംസിക്കുന്നുണ്ട്.
Content Highlight: Tourist Family surpassed Retro movie’s ticket sales in Bookmyshow last 24 hours