സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Racial Abuse Charge
ആഴ്‌സനല്‍ താരം ഔബമയോംഗിനെതിരെ ടോട്ടനം ആരാധകരുടെ വംശീയ അധിക്ഷേപം
സ്പോര്‍ട്സ് ഡെസ്‌ക്
Monday 3rd December 2018 10:47pm

ആഴ്‌സനലിന്റെ ആഫ്രിക്കന്‍ താരം ഔബമയോംഗിനെതിരെ ടോട്ടനം ആരാധകരുടെ വംശീയ അധിക്ഷേപം. ടോട്ടനത്തിനെതിരെ ഗോള്‍ നേടിയപ്പോള്‍ ആഘോഷിക്കുകയായിരുന്ന ഔബമയോംഗിനെതിരെ ഗാലറിയില്‍ നിന്നും പഴത്തൊലി എറിയുകയായിരുന്നു.

മത്സരത്തില്‍ ആഴ്‌സനല്‍ 4-2 ന് ജയിച്ചു.

സംഭവത്തില്‍ ഒരു ടോട്ടനം ആരാധകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മത്സരത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളും ഗാലറിയിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച സത്വരനടപടി സ്വീകരിക്കുമെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

സംഭവത്തില്‍ ടോട്ടനം മാനേജ്‌മെന്റ് അപലപിച്ചിട്ടുണ്ട്. ആരാധകരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. ആരാധകനെ ആജീവനാന്തം വിലക്കുമെന്നും ടോട്ടനം അറിയിച്ചു.

 

View this post on Instagram

 

#whysmandoingthis ? 🍌

A post shared by Aubameyang (@aubameyang97) on


അതേസമയം ടോട്ടനം-ആഴ്‌സനല്‍ മത്സരദിവസം ഗാലറിയിലുണ്ടായിരുന്നു ഏഴോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ പുകബോംബ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ടും മറ്റുള്ളവരെ പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്.

WATCH THIS VIDEO:

Advertisement