ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഇപ്പോള്‍ പഴയൊരു ഹോളിവുഡ് സിനിമയുടെ സീനാണ് മുഴുവന്‍. 2006ല്‍ റിലീസായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്: ടോക്യോ ഡ്രിഫ്റ്റിലെ സീന്‍ ഇപ്പോള്‍ റീലുകള്‍ ഭരിക്കുകയാണ്. എ.ഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ടോക്യോ ഡ്രിഫ്റ്റിന്റെ റീലുകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം തുടങ്ങി സകല ഭാഷകളിലും ഇതാണ് ഇപ്പോള്‍ ട്രെന്‍ഡ്.
ഇതില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചത് കിലുക്കം എഡിറ്റാണ്. ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണി എന്ന കഥാപാത്രം തിലകന്റെ ജസ്റ്റിസ് പിള്ള എന്ന കഥാപാത്രത്തോട് പറയുന്ന ഡയലോഗിലൂടെയാണ് റീല്‍ ആരംഭിക്കുന്നത്. ഒറിജനില്‍ വീഡിയോയില്‍ ഹാന്‍ എന്ന കഥാപാത്രം ഷോണിനെ വിളിച്ചുകൊണ്ടുപോകാന്‍ വരുന്ന സീനില്‍ ഷോണിന് പകരമായാണ് തിലകനെ അവതരിപ്പിച്ചിരിക്കുന്നത്.

ഷോണ്‍ ഹാനിനെ കാണുന്ന രംഗത്തില്‍ ഇന്നസെന്റ് കാറിനെ ചാരി നില്‍ക്കുന്ന ഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇതിനോടകം വൈറലായി. ടോക്യോ ഡ്രിഫ്റ്റ് റീല്‍ ട്രെന്‍ഡ് ഇന്നസെന്റ് തൂക്കിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ കിട്ടുണ്ണിക്ക് പകരം പോഞ്ഞിക്കരയെയാണ് റീലില്‍ കാണാനാകുന്നതെന്നാണ് പലരും കമന്റ് പങ്കുവെച്ചത്. കിലുക്കത്തിലെ ഡയലോഗുകളും കമന്റ് രൂപത്തില്‍ പങ്കുവെക്കുന്നുണ്ട്.
‘അഹങ്കാരം കൊണ്ടുതന്നെ പറയുവാ, സാധനം വന്ന് നോക്ക് മത്തങ്ങാത്തലയാ’, ‘ഇപ്പോള്‍ മനസിലായില്ലേ എനിക്ക് ശരിക്കും ലോട്ടറി അടിച്ചെന്ന്’, ‘ലോട്ടറി അടിച്ചതിന്റെ എല്ലാ സന്തോഷവും ആ മാസ് നില്‍പ്പിലുണ്ട്’, ‘കിട്ടുണ്ണിക്ക് പകരം മാസ് എന്‍ട്രി നടത്തിയത് പോഞ്ഞിക്കരയായിപ്പോയി’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

ഈ ട്രെന്‍ഡിലെ മറ്റ് റീലുകളും വൈറലായിരിക്കുകയാണ്. ജോക്കറിനെ കാണാനെത്തുന്ന ബാറ്റ്മാന്‍ (ദി ഡാര്‍ക്ക് നൈറ്റ്), ധനലക്ഷ്മിയെ കാണാനെത്തുന്ന മുത്തുപാണ്ടി (ഗില്ലി), ലിയോയെ കാണാനെത്തുന്ന വിക്രം (ലിയോ), ഉണ്ണിയെ കാണാനെത്തുന്ന എസ്.ഐ വീരപ്പന്‍ കുറുപ്പ് (ഈ പറക്കും തളിക) എന്നീ റീലുകള്‍ ഇതിനോടകം വൈറലായി.
എന്നാല്‍ എ.ഐ ഉപയോഗിക്കാതെ ടോക്യോ ഡ്രിഫ്റ്റിനോട് സാമ്യമുള്ള ചില റിയല്‍ സീനുകളും വൈറലായി. ബ്രോ ഡാഡിയില്‍ പൃഥ്വിരാജ് ബസ്സിറങ്ങുമ്പോള്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ സീന്‍, പോക്കിരിരാജയില്‍ പൃഥ്വിരാജ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങുമ്പോള്‍ മമ്മൂട്ടി കാറില്‍ കാത്തിരിക്കുന്ന സീന്‍ എന്നിവയിലും ടോക്യോ ഡ്രിഫ്റ്റിന്റെ ബി.ജി.എം മിക്‌സ് ചെയ്തുകൊണ്ടുള്ള റീലുകളും ചിരിയുണര്‍ത്തുന്നുണ്ട്.
View this post on Instagram
Content Highlight: Tokyo Drift reel featuring Innocent and Thilakan viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
