ഇന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത വിധത്തില്‍ ഒട്ടനവധി മികച്ച ടെക്നീഷ്യന്‍സുള്ള ഫിലിം ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. മലയാള സിനിമയില്‍ നിന്നും തുടങ്ങി ലോകശ്രദ്ധ നേടിയ കലാകാരന്മാരും നിരവധിയാണ്. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും ഇന്നേ വരെ പുറത്തിറങ്ങിയ സിനിമകളുടെ ടൈറ്റില്‍ കാര്‍ഡുകള്‍ ചര്‍ച്ച ചെയ്തും അവ തയ്യാറാക്കിയ കലാകാരന്മാരെ അഭിനന്ദിച്ചും കൊണ്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ സജീവമായിരിക്കുന്നത്.
പ്രേക്ഷകരെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ കഴിവുള്ള മാധ്യമമായ സിനിമയെ വൈകാരികമായി പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യുന്ന ആദ്യപടിയാണ് ഒരു ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ്. ചിത്രത്തിന്റെ ഴോണറിനെ പ്രേക്ഷകര്‍ക്ക് മനസിലാക്കി നല്‍കുകയും ചിത്രം കാണാനായി കാണികളെ തയ്യാറാക്കി നിര്‍ത്തുന്നതിലും ടൈറ്റില്‍ കാര്‍ഡുകള്‍ വലിയ പങ്കുവഹിക്കാറുണ്ട്. സോഷ്യല്‍ മീഡിയ പ്രൊമോഷനുകളിലൂടെ ചിത്രങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പരമാവധി ആളുകളെ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നതിലും ഇവ വലിയ പങ്ക് വഹിക്കുന്നു.
ഇത്തരത്തില്‍ ആദ്യ കാഴ്ച്ചയില്‍ തന്നെ കാണുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയ ചിത്രങ്ങളുടെ ടൈറ്റില്‍ കാര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ചിത്രമായ പ്രേമത്തിന്റെതാണ്. ഒരു പൂമ്പാറ്റ പറക്കുന്നത് പോലെയാണ് ഡിസൈനര്‍ പേര് തയ്യാറാക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഒരു പൂമ്പാറ്റയായി തോന്നുമെങ്കിലും പ്രേമം എന്ന വാക്കിനെ അതിനുള്ളില്‍ മനോഹരമായി ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് കാണാം.
2013ല്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അജഗജാന്തരത്തിന്റെ കഥാപശ്ചാത്തലത്തെ കൃത്യമായി വരച്ചിടുന്ന വിധത്തിലാണ് ആമേന്‍ ടൈറ്റില്‍ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ എറ്റവും മികച്ച ഹിറ്റുകളിലൊന്നായ ആവേശത്തിന്റെ ടൈറ്റില്‍ കാര്‍ഡും ആക്ഷന്‍ ത്രില്ലറായ അജഗജാന്തരവും ടൈറ്റില്‍സില്‍ ശ്രദ്ധേയമാണ്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനും, ഒപ്പവും കഥാപശ്ചാത്തലത്തെ കൃത്യമായി വരച്ചിടുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്റെ ടൈറ്റില്‍ കാര്‍ഡ് കഥാപാത്രത്തിന്റെ ഗാംഭീര്യതയെല്ലാം കൃത്യമായി പ്രേക്ഷകരിലേക്ക് കൈമാറുന്നുണ്ടെന്ന് കാണാം.
Content Highlight: Titles card of Malayalam movies goes viral on social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.