| Friday, 27th October 2023, 9:23 pm

'പുരുഷ പ്രേത'ത്തിന് ശേഷം ജിയോ ബേബിയുടെ 'ഇത്തിരി നേരം': ടൈറ്റില്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുരുഷ പ്രേതത്തിന് ശേഷം ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ഇത്തിരി നേരം’ (A LITTLE WHILE ) എന്ന പേരില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് വിജയ് ആണ്. റോഷന്‍ മാത്യു, സറിന്‍ ശിഹാബ്, നന്ദു, ആനന്ദ് മന്മദന്‍ എന്നിവരാണ് ‘ഇത്തിരി നേര’ത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ആന്റണി വര്‍ഗീസ് പെപ്പെ, നിമിഷ സജയന്‍ എന്നീ താരങ്ങള്‍ ചേര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയ പുരുഷ പ്രേതത്തിന് ശേഷം മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം, ഇതേ നിര്‍മാണ കൂട്ടുകെട്ടില്‍ എത്തിയ ‘കാതല്‍ എന്‍പത് പൊതുവുടമൈ’ എന്ന തമിഴ് ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇടം നേടിയിരുന്നു.

ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്‍.എസ്. അമല്‍ കൃഷ്ണ
അഖിലേഷ് ജി കെ, ശ്രീനേഷ് പൈ ചിത്രത്തിലെ മാറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൈശാഖ് ശക്തി തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരന്‍ ആണ്. എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം, ഗാനരചന: ബേസില്‍ സി. ജെ. പ്രൊഡക്ഷന്‍ ഡിസൈന്‍: മഹേഷ് ശ്രീധര്‍, സൗണ്ട് ഡിസൈന്‍: സന്ദീപ് കുരിശ്ശേരി. സൗണ്ട് മിക്‌സിങ്: സന്ദീപ് ശ്രീധരന്‍ മേക്കപ്പ്: രതീഷ് പുല്‍പള്ളി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നിതിന്‍ രാജ്, സിറില്‍ മാത്യു, ഷിജോ ജോസ് പി. വസ്ത്രാലങ്കാരം: ഫെമിന ജബ്ബാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയേഷ് എല്‍ആര്‍. വി എഫ് എക്‌സ്: സുമേഷ് ശിവന്‍ ടൈറ്റില്‍ ഡിസൈന്‍: സര്‍ക്കാസനം. പോസ്റ്റര്‍ ഡിസൈന്‍: നിതിന്‍ കെപി പി. ആര്‍ ഒ: റോജിന്‍ കെ റോയ്.

Content Highlights: Title poster of Jio Baby’s Ithiri Neram is out 

We use cookies to give you the best possible experience. Learn more