കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി വന്‍ അപകടം. ബസ് കാത്ത്‌നിന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാഞ്ഞുകയറിയത്.
അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാര്‍ (45) എന്നിവരാണ് മരിച്ചത്.
മുക്കോളി മുക്കില്‍ രാവിലെ 7.15 ഓടെയാണ് അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിയാണ് കുട്ടികള്‍ക്ക് മേല്‍ മറിഞ്ഞത്. ലോറിയില്‍ ഉണ്ടായിരുന്ന മണ്ണ് വീണ് അപകടത്തില്‍പെട്ടവര്‍ അടിയില്‍ കുടുങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 12 ഓളം പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മണ്ണിനടിയില്‍ ആളുകള്‍ ഉണ്ടോയെന്നറിയാനായി തിരച്ചില്‍ തുടരകയാണ്. കെ.എസ്.ഇ.ബി അധികൃതരെത്തി പ്രദേശത്തെ വൈദ്യൂതി ബന്ധം വിഛേദിച്ചിട്ടുണ്ട്.
Content Highlight: Tipper lorry crashes into bus stop in Kottarakkara; Three lives lost, including a student
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.