| Friday, 28th March 2025, 11:08 am

മമ്മൂട്ടിയേക്കാള്‍ ഇഷ്ടം ദുല്‍ഖറിനെയാണെന്ന് പറയാന്‍ മടിയില്ലാത്ത നടന്‍; ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തില്‍ ഒട്ടും അഭിനയിക്കാന്‍ അറിയാത്ത ആളാണ് നടന്‍ തിലകനെന്ന് പറയുകയാണ് ടിനി ടോം. വളരെ രസികനായ നടനാണെന്നും ഒന്നും ഉള്ളില്‍ വെയ്ക്കാതെ പറയാനുള്ളതെല്ലാം ഒറ്റയടിക്ക് പറയുമെന്നും ടിനി പറയുന്നു.

തനിക്ക് മമ്മൂട്ടിയേക്കാള്‍ ഇഷ്ടം ദുല്‍ഖറിനെയാണെന്ന് പറയാന്‍ തിലകന് ഒരു മടിയും ഇല്ലെന്നും ടിനി ടോം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

2011ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് ഇന്ത്യന്‍ റുപ്പി എന്ന സിനിമയില്‍ ടിനി ടോം തിലകനൊപ്പം അഭിനയിച്ചിരുന്നു. ആ സിനിമയുടെ സമയത്ത് ഒരു മാസത്തോളം തിലകന്റെ കൂടെ നിന്നപ്പോള്‍ അദ്ദേഹത്തെ കുറിച്ച് തനിക്ക് മനസിലായെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

‘വളരെ രസികനായ നടനാണ് തിലകന്‍ ചേട്ടന്‍. ഉള്ളില്‍ ഒന്നും വെയ്ക്കില്ല. പറയാനുള്ളതെല്ലാം ഒറ്റയടിക്ക് പറയും. എനിക്ക് മമ്മൂട്ടിയേക്കാള്‍ ഇഷ്ടം ദുല്‍ഖറിനെയാണ് എന്ന് പറയാന്‍ ഒരു മടിയും അദ്ദേഹത്തിനില്ല.

ജീവിതത്തില്‍ ഒട്ടും അഭിനയിക്കാന്‍ അറിയാത്ത ആളാണ് തിലകന്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നിട്ട് എന്തെങ്കിലും കാര്യം ശരിയല്ലെന്ന് പറഞ്ഞാല്‍ ആണോയെന്ന് ചോദിക്കും.

അത്രയും സ്വതന്ത്രമായി പറന്നു നടക്കുന്ന ആളാണ് തിലകന്‍ ചേട്ടന്‍. ആരെയെങ്കിലും പേടിക്കാനോ ആരുടെയെങ്കിലും ചൊല്‍പടിയില്‍ നില്‍ക്കാനോ അദ്ദേഹത്തെ കിട്ടില്ല.

ഇന്ത്യന്‍ റുപ്പിയുടെ സമയത്ത് ഒരു മാസത്തോളം അദ്ദേഹത്തിന്റെ കൂടെ നിന്നപ്പോള്‍ അദ്ദേഹത്തെ കുറിച്ച് എനിക്ക് മനസിലായി. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ആളാണ് തിലകന്‍ ചേട്ടന്‍. അദ്ദേഹം എല്ലാം തുറന്നു പറയുമെന്ന് മാത്രമേയുള്ളൂ,’ ടിനി ടോം പറയുന്നു.

Content Highlight: Tini Tom Talks About Thilakan’s Nature

We use cookies to give you the best possible experience. Learn more