ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സ് സ്വന്തമാക്കിയത്.
ബെംഗളുരുവിനായി ഫില്‍ സാള്‍ട്ട് അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 68 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഇംഗ്ലണ്ട് താരത്തിന്റെ പ്രകടനം.
മത്സരത്തില്‍ ബെംഗളൂരുവിലെ ഓസ്ട്രേലിയന്‍ താരം ടിം ഡേവിഡ് ഒരു പുതിയ മൈല്‍സ്റ്റോണും സ്വന്തമാക്കി. ഐ.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് ഡേവിഡ് തിളങ്ങിയത്. മത്സരത്തില്‍ 17 പന്തില്‍ മൂന്ന് ഫോറുകളും ഒരു സിക്സും അടക്കം 26 റണ്‍സാണ് ഡേവിഡ് സ്വന്തമാക്കിയത്.
ഡേവിഡിന്റെ ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് ഡേവിഡ്. 540 പന്തുകളില്‍ നിന്നുമാണ് ഡേവിഡ് 1000 ഐ.പി.എല്‍ റണ്‍സ് പൂര്‍ത്തിയാക്കിയത്. 575 പന്തില്‍ നിന്നും ഈ നേട്ടം കൈവരിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡ്, ആര്‍സിബി താരം സാള്‍ട്ട് എന്നിവരെ ഒരുമിച്ച് മറികടന്നാണ് ഡേവിഡിന്റെ കുതിപ്പ്.
ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍, പന്തുകളുടെ എണ്ണം
ആന്ദ്രേ റസല്‍-545
ടിം ഡേവിഡ്-540
ട്രാവിസ് ഹെഡ്-575
ഫില്‍ സാള്‍ട്ട്-575
ഹെന്റിച്ച് ക്ലാസന്‍-594
വിരേന്ദര്‍ സെവാഗ്-604
ഗ്ലെന്‍ മാക്സ്വെല്‍-610
ദല്‍ഹിയുടെ ബൗളിങ്ങില്‍ അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ലുങ്കി എങ്കിടി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, കൃണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
പാത്തും നിസ്സങ്ക, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍)), സമീര്‍ റിസ്വി, അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഔഖിബ് നബിദാര്‍, ലുങ്കി എന്‍കിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍.
Content Highlight: Tim David is the second fastest player to complete 1000 runs in ipl