| Monday, 20th April 2026, 10:00 pm

2008ന് ശേഷം വീണ്ടുമൊരു അതിവേഗ സെഞ്ച്വറി; ഇതിഹാസത്തിനൊപ്പം ചരിത്രമെഴുതി തിലക്

Sudev A

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടി മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 45 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് തിലക് തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് പടുകൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിങ്സ്.

ഈ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം സെഞ്ച്വറിയാണ് ഗുജറാത്തിനെതിരെ പിറന്നത്. പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ ക്വിന്റണ്‍ ഡി കോക്കും മുംബൈക്കായി സെഞ്ച്വറി നേടിയിരുന്നു. ഐ.പി.എല്ലിലെ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്.

മുംബൈക്കൊപ്പമുള്ള ആദ്യ സെഞ്ച്വറിയില്‍ തന്നെ തിലക് ഒരു ചരിത്രനേട്ടവും തിലകിനെ തേടിയെത്തി. ഐ.പി.എല്ലില്‍ മുംബൈക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായി മാറിയാണ് തിലക് റെക്കോര്‍ഡിട്ടത്. ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുടെ റെക്കോര്‍ഡിനൊപ്പമാണ് തിലക് എത്തിയത്. 2008 ഐ.പി.എല്ലിന്റെ ആദ്യ സീസണിലാണ് ജയസൂര്യ 45 പന്തില്‍ സെഞ്ച്വറി നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു ലങ്കന്‍ ഇതിഹാസം സെഞ്ച്വറി നേടിയത്.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് തിലകിന്റെ സെഞ്ച്വറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് അടിച്ചെടുത്തത്. തിലകിന് പുറമെ നമന്‍ ധീര്‍ 45 റണ്‍സും നേടി മുംബൈക്ക് മികച്ച ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ 15 റണ്‍സ് വീതവും നേടി.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍) വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് സിറാജ്, കാഗിസോ റബാദ, പ്രസിദ്ധ് കൃഷ്ണ, അശോക് ശര്‍മ.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

ഡാനിഷ് മാലേവാര്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), നമന്‍ ധീര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), തിലക് വര്‍മ, ഷെര്‍ഫാനെ റൂഥര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്‌നര്‍, കൃഷ് ഭഗത്, ജസ്പ്രീത് ബുംറ, അല്ലാഹ് ഗസന്‍ഫര്‍.

Content Highlight: Tilak Varma scored a historical century vs Gujarat Titans in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more