കോഹ്‌ലി വാഴുന്ന നേട്ടത്തിൽ സാക്ഷാൽ കിങ്ങിനൊപ്പം തിലക്; എന്നാൽ ഒന്നാമനല്ല!
Cricket
കോഹ്‌ലി വാഴുന്ന നേട്ടത്തിൽ സാക്ഷാൽ കിങ്ങിനൊപ്പം തിലക്; എന്നാൽ ഒന്നാമനല്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th December 2025, 5:01 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി – 20 മത്സരത്തിൽ ആതിഥേയർ പരാജയപ്പെട്ടിരുന്നു. 51 റൺസിനായിരുന്നു ടീമിന്റെ തോൽവി. പ്രോട്ടിയാസ് ബൗളർമാർക്ക് മുമ്പിൽ ഇന്ത്യൻ താരങ്ങൾ മുട്ടുമടക്കിയതോടെയാണ് ടീമിന് തോൽവി വഴങ്ങേണ്ടി വന്നത്.

തിലക് വർമ മാത്രമായിരുന്നു ഇന്ത്യൻ നിരയിൽ പിടിച്ച് നിന്നത്. താരം 34 പന്തിൽ 62 റൺസാണ് സ്കോർ ചെയ്തത്. അഞ്ച് സിക്‌സും രണ്ട് ഫോറുമുൾപ്പടെയാണ് താരത്തിന്റെ ഇന്നിങ്‌സ്. മറ്റെല്ലാ താരങ്ങളും പരാജയപ്പെട്ടപ്പോൾ ഇടം കൈയ്യൻ ബാറ്റർ 182.35 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്.

തിലക് വർമ മത്സരത്തിനിടെ. Photo: Shebas/x.com

ഈ പ്രകടനത്തിന്റെ മികവിൽ തിലക് ഒരു സൂപ്പർനേട്ടത്തിലും തന്റെ പേര് എഴുതി ചേർത്തു. ടി – 20 റൺസ് ചെയ്‌സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ഇരട്ടയക്ക സ്കോർ നേടിയ താരങ്ങളിൽ രണ്ടാമത് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തിൽ താരം വിരാട് കോഹ്‌ലിക്ക് ഒപ്പമാണ്. ഇരുവരും 11 തവണയാണ് തുടർച്ചയായി ഇരട്ടയക്ക സ്കോർ നേടിയത്. ഈ നേട്ടത്തിൽ ഒന്നാമതും കോഹ്‌ലി തന്നെയാണ്.

ടി – 20 റൺസ് ചെയ്‌സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ഇരട്ടയക്ക സ്കോർ നേടിയ താരങ്ങൾ

(എണ്ണം – താരം – കാലഘട്ടം എന്നീ ക്രമത്തിൽ)

25 – വിരാട് കോഹ്‌ലി – 2010/18

11 – തിലക് വർമ – 2023/25*

11 – വിരാട് കോഹ്‌ലി – 2018/21

10 – ഹർദിക് പാണ്ഡ്യ -2022/24

രണ്ടാം ടി – 20യിൽ സൗത്ത് ആഫ്രിക്കയെ നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI/x,com

അതേസമയം, രണ്ടാം മത്സരത്തിൽ ജയിച്ചതോടെ പ്രോട്ടിയാസ് പരമ്പരയിൽ ഇന്ത്യയ്ക്ക് ഒപ്പമെത്തി. അതിനാൽ തന്നെ ഇരു ടീമുകളും അടുത്ത മത്സരങ്ങൾ ജയിച്ച് മുന്നിലെത്താനാകും ശ്രമിക്കുക. മൂന്നാം മത്സരം ഡിസംബർ 14നാണ് നടക്കുക. ധർമശാലയാണ് ഈ മത്സരത്തിന്റെ വേദി.

Content Highlight: Tilak Varma joins Virat Kohli as second batter with most consecutive double digit scores for India in T20I chases