സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരം ഇന്ന് (വ്യാഴം) പഞ്ചാബിലെ മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം തിലക് വര്‍മ ഒരു തകര്‍പ്പന്‍ നേട്ടം തന്റെ അക്കൗണ്ടിലാക്കിയാണ് പ്രോട്ടിയിയാസിനെതിരെ ബാറ്റെടുക്കുക.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരമാകാനാണ് തിലകിന് സാധിച്ചത് (മിനിമം 300 റണ്‍സ്). അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക്റ്റുള്ള ഇന്ത്യന്‍ താരവും തിലക് വര്‍മയാണ്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാകര്‍ യാദവിനെ മറികടന്നാണ് തിലക് റെക്കോഡ് സ്വന്താമക്കിയത്.
അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യ താരം, സ്‌ട്രൈക്ക് റേറ്റ്, എതിരാളി (മിനിമം 300 റണ്‍സ്)
തിലക് വര്‍മ – 172.68 – സൗത്ത് ആഫ്രിക്ക
സൂര്യകുമാര്‍ യാദവ് – 172.35 – ഓസ്‌ട്രേലിയ
സൂര്യകുമാര്‍ യാദവ് – 173.92 – ഇംഗ്ലണ്ട്
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടി-20 മത്സരത്തില്‍ 32 പന്തില്‍ 26 റണ്‍സാണ് തിലക് നേടിയത്. ഒരു സിക്‌സും രണ്ട് ഫോറുമാണ് തിലകിന്റെ ഇന്നിങ്‌സില്‍ നിന്ന് പിറന്നത്.
അതേസമയം 101 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 74 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. ടി-20 ചരിത്രത്തില്‍ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും മോശം ടോട്ടലാണിത്.
മത്സരത്തില്‍ പാണ്ഡ്യയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടതോടെ ആറാമനായി ഇറങ്ങി 28 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്സും ഉള്‍പ്പെടെ 59* റണ്‍സാണ് താരം അടിച്ചെടുത്തത്. 210.17 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
പരിക്കിന്റെ പിടിയിലായിരുന്ന പാണ്ഡ്യ വെടിക്കെട്ട് പ്രകടനം നടത്തിയാണ് തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ 100 സിക്സര്‍ സ്വന്തമാക്കുന്ന താരമാകാനും പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു.
Content Highlight: Tilak Varma In Great Record Achievement Against South Africa In T-20i