| Wednesday, 30th April 2025, 3:39 pm

ഞാന്‍ വിഷമിച്ചപ്പോള്‍ ശോഭനാ മാം ഓടി വന്ന് ഹഗ്ഗ് ചെയ്തു, അമ്മയായിട്ട് കണ്ടാല്‍ മതിയെന്ന് പറഞ്ഞു: അമൃത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേയും ശോഭനയുടേയും മകളായി സ്‌ക്രീനില്‍ എത്തി ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെച്ച നടിയാണ് അമൃത വര്‍ഷിണി. അമൃതയുടെ ആദ്യ ചിത്രം കൂടിയാണ് തുടരും.

തുടരും എന്ന ചിത്രത്തിലേക്കുള്ള എന്‍ട്രിയെ കുറിച്ചും മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പമുള്ള ആദ്യ സീനുകള്‍ ചിത്രീകരിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അമൃത.

ആദ്യ ടേക്ക് തന്നെ ശരിയാകാതെ വന്നപ്പോള്‍ താന്‍ നെര്‍വെസ് ആയതിനെ കുറിച്ചൊക്കെയാണ്
ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമൃത സംസാരിക്കുന്നത്. അമൃതയെ ശോഭന കൂളാക്കിയതിനെ കുറിച്ച് ബിനു പപ്പുവും അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. തുടക്കം തന്നെ ടെന്‍ഷനിലായിരുന്നു. പിന്നെ ലാല്‍ സാര്‍ ഭയങ്കര ഫണ്ണിയായിരുന്നു. ഞാനിങ്ങനെ ഇരിക്കുകയാണ് സെറ്റില്‍.

അവിടേക്ക് ചാടിവന്നിട്ട് അമൃത എന്ന് ഉറക്കെ വിളിച്ചു. ഞാന്‍ ഇങ്ങനെ നോക്കിയപ്പോള്‍ ‘ശോഭനാ മാമിനെ കണ്ടോ ശോഭനാ മാം’ എന്ന് ചോദിച്ചു. കണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ നീ ഇങ്ങ് വാ എന്ന് പറഞ്ഞ് കൈ പിടിച്ച് മാമിന്റെ അടുത്ത് കൊണ്ടുപോയി.

എന്നെ കണ്ടപ്പോള്‍ മാം വരൂ ഇരിക്കൂ എന്ന് പറഞ്ഞു. പേടിച്ച് ഞാന്‍ ഒതുങ്ങി ഇരിക്കുകയാണ്. എന്റെ ആദ്യത്തെ ഷോട്ട് ശോഭനാ മാമിന്റെ കൂടെയായിരുന്നു,’ അമൃത പറഞ്ഞു. തുടര്‍ന്ന് സംസാരിച്ചത് ബിനു പപ്പുവായിരുന്നു.

അന്ത ആള്‍ക്ക് കാര്‍കിട്ടിയാല്‍ കിളിപോകും എന്ന ആ സീനാണ് എടുക്കുന്നത്. ശരിക്കും ആ ഷോട്ട് ഒരു ഫുള്‍ ലെങ്ത് ഷോട്ടാണ്. പുറത്ത് നിന്ന് വന്ന് അച്ഛന്റെ അടുത്ത് നിന്ന് പൈസ എടുത്ത് നടന്നുവന്ന് ഫ്രിഡ്ജിന്റെ മേലെ ഫോണ്‍ ചാര്‍ജില്‍ ഇട്ട് ഈ പൈസ കയ്യില്‍ പിടിച്ചുകൊണ്ട് തന്നെ മുടികെട്ടി അവിടെ ടേബിളില്‍ കയറി ഇരിക്കണം.

അവിടെ ഉണ്ടായിരുന്ന പച്ചക്കറി നീക്കിയിട്ട് വേണം ഇരിക്കാന്‍. അത് നമ്മുടെ വീടാണല്ലോ. നമുക്ക് പരിചയമില്ലാത്ത സ്ഥലമല്ല. വാതില്‍ അറിയാം സ്യുച്ച് അറിയാം. ഓണ്‍ ദി ഗോ സ്യുച്ച് ഇട്ട് നേരെ നടന്ന് മുടികെട്ടി അങ്ങനേ നോക്കാതെ തന്നെ നീക്കി കയറി ഇരിക്കുകയാണ് വേണ്ടത് എന്നൊക്കെ പറഞ്ഞു.

പൈസ കയ്യിലുണ്ട്. എന്നോട് പൈസ കയ്യില്‍ വച്ചിട്ട് മുടികെട്ടണോ എന്ന് ചോദിച്ചു. അതറിയില്ലേ എന്ന് ചോദിച്ചപ്പോള്‍. ആ എന്ന് പറഞ്ഞു. കെട്ടിക്കാണിച്ചേ എന്ന് ചോദിച്ചപ്പോള്‍ കെട്ടാന്‍ പറ്റുന്നുണ്ട്.

അത് നീക്കിയിട്ട് ഇരിക്കണം അല്ലേ എന്ന് ചോദിച്ചു. അങ്ങനെ മൂന്നാല് സംശയങ്ങള്‍ ചോദിച്ചു. അതൊരു നാല് ടേക്ക് പോയി.

ഓരോ ടേക്ക് കഴിയുമ്പോഴും ഒരു കുഴപ്പവുമില്ല കംഫര്‍ട്ടബിള്‍ ആയി ചെയ്താല്‍ മതിയെന്ന് നമ്മള്‍ പറയുന്നുണ്ട്. ആദ്യമായിട്ട് അഭിനയിക്കുകയാണ്. ഇപ്പുറത്ത് നില്‍ക്കുന്നത് ശോഭനയാണ്. നാലാമത്തെ ടേക്ക് കഴിഞ്ഞപ്പോള്‍ മൂപ്പത്തി ഒന്ന് പതറി. അതോടെ മാം ഇടപെട്ടു,’ ബിനു പപ്പു പറഞ്ഞു.

മാം വന്ന് എന്നെ ഹഗ് ചെയ്തു. എന്തിനാണ് പേടിക്കുന്നത്. അമ്മയായിട്ട് കണ്ടാല്‍ മതിയെന്നൊക്കെ പറഞ്ഞു. എല്ലാവരും ഓടിവന്നു. എന്താണ് എന്ന് ചോദിച്ചു. എത്ര ഷോട്ട് എടുത്താലും കുഴപ്പമില്ല. പെര്‍ഫെക്ട് ആയാല്‍ മതിയെന്ന് പറഞ്ഞു,’ അമൃത പറഞ്ഞു.

ഓരോ ടേക്ക് കഴിയുമ്പോഴും ഇവളുടെ മുഖം മാറി മാറി വരുന്നു. ബിനു ചേട്ടാ മുഖം മാറി മാറി വരുന്നല്ലോ എന്ന് തരുണ്‍ ചോദിച്ചു. നോക്കാം വെയ്റ്റ് ചെയ്യ് എന്ന് ഞാനും പറഞ്ഞു.

അങ്ങനെ ശോഭനാ മാം അടുത്ത് വന്നിട്ട് ‘അമ്മ താന്‍ ,അപ്പടി പേസ് ‘ എന്നൊക്കെ പറഞ്ഞ് ആ സിറ്റുവേഷന്‍ കംഫര്‍ട്ടാക്കി. പിന്നെ ഈസിയായി അവള്‍ അത് ചെയ്തു. പെട്ടെന്ന് തന്നെ ട്രാക്കില്‍ കയറി,’ ബിനു പപ്പു പറയുന്നു.

Content Highlight: Thudarum Actress Amrutha Varshini about Shobhana and an emotional situation

We use cookies to give you the best possible experience. Learn more