തുടരും സിനിമയെ കുറിച്ചും നടന്‍ മോഹന്‍ലാലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തില്‍ എസ്.ഐ ജോര്‍ജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ പ്രകാശ് വര്‍മ.
മോഹന്‍ലാല്‍ എന്ന നടന്റെ ചില വാക്കുകള്‍ തന്നില്‍ നിറച്ച ഊര്‍ജത്തെ കുറിച്ചാണ് പ്രകാശ് വര്‍മ സംസാരിക്കുന്നത്. തന്റെ കയ്യില്‍ നിന്ന് എന്തെങ്കിലും തെറ്റ് വന്നാല്‍ ക്ഷമിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിന് അദ്ദേഹം ഒരു മറുപടി നല്‍കിയെന്ന് പ്രകാശ് വര്‍മ പറയുന്നു.
അനാവശ്യമായിട്ടോ, ഓവറായിട്ടോ സംസാരിക്കുന്ന ആളല്ല ലാലേട്ടനെന്നും അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങള്‍ മറ്റൊരു രീതിയിലാണെന്നും പ്രകാശ് വര്‍മ പറയുന്നു.
‘ലാലേട്ടനെ പറ്റി പറഞ്ഞാല്‍ ആദ്യത്തെ ദിവസം ലാലേട്ടനുമായി എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. ചേട്ടാ, എന്റെ വായില്‍ നിന്ന് ഒരു ഡയലോഗ് തെറ്റിപ്പോകുകയോ അല്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചാലോ ക്ഷമിക്കണം, ഐ വില്‍ ഡൂ മൈ ബെസ്റ്റ് എന്ന് പറഞ്ഞു.
ലാലേട്ടന്റെ ചില രീതികളുണ്ടല്ലോ ചില കാര്യങ്ങളില്‍. അദ്ദേഹം ഒന്നും ഓവറായി മുഖത്ത് നോക്കി അനാവശ്യമായി പറയില്ല. അദ്ദേഹം വളരെ പ്യൂവര്‍ ആണ്.
ചില ജെസ്റ്റേഴ്‌സിലൂടെയും ചെറിയ വാക്കുകളിലൂടെയുമൊക്കെയാണ് വളരെ വലിയ ലാലേട്ടന്‍ എന്ന് തോന്നുന്ന പോയിന്റുകളൊക്കെ അദ്ദേഹം കാണിക്കുക.
ചേട്ടാ എന്തെങ്കിലും തെറ്റായി വന്നാല്‍ ക്ഷമിക്കണം എന്ന് പറഞ്ഞപ്പോള്‍ ‘ആരാണീ പറയുന്നത്’ എന്ന ഒരൊറ്റ വാക്കില്‍ നമ്മളെ എടുത്ത് വേറൊരു തലത്തിലോട്ട് ലാലേട്ടന്‍ വെക്കുകയാണ്.
അതൊക്കെ ചിലരുടെ ഭീകരമായ ക്വാളിറ്റികളാണ്. ലൈഫ് കണ്ടും അറിഞ്ഞും വെല്‍ റെഡ്, വെല്‍ ട്രാവല്‍ഡ് എന്നൊക്കെ പറയുന്നതുപോലെ. അതില്‍ നിന്നൊക്കെ വരുന്നതാണ് അത്, പിന്നെ ജനറലി അദ്ദേഹം ഒരു വണ്ടര്‍ഫുള്‍ സോള്‍ ആണ്.
ആ ഒരൊറ്റ പറച്ചിലില്‍ നമ്മള്‍ മറ്റൊരു തലത്തിലെത്തും, ലാലേട്ടന് എന്നെ പറ്റി അറിയാം. ഞാന്‍ ചെയ്യുന്ന തൊഴിലിനെ പറ്റി അറിയാം. ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെ പ്യൂവര്‍ ആയിട്ടാണ് അദ്ദേഹം ഓരോ കാര്യങ്ങളും പറയുന്നത്. അദ്ദേഹത്തിന് വേണമെങ്കില്‍ അത് പറയാതിരിക്കാം. അതൊക്കെ ഭീകരായി എനിക്ക് ഗുണംചെയ്തിട്ടുണ്ട്. ലെജന്ററി ആക്ടേഴ്‌സ് ആണ് അവരെല്ലാം.
അതുപോലെ ഞങ്ങള്‍ ആദ്യം എന്റെ ഒന്ന് രണ്ട് സോളോ സീക്വന്‍സ് എടുത്ത ശേഷം അന്ന് രാത്രി വളരെ ഹെവിയായിട്ടുള്ള സീനാണ് ഷൂട്ട് ചെയ്യുന്നത്.
ഞാനും രാജു ചേട്ടനും ശോഭനാ മാമും ഇര്‍ഷാദും ഒക്കെയുള്ള, വളരെ ടാലന്റഡ് ആയിട്ടുള്ള ആള്‍ക്കാരുടെ കൂടെയാണ്. ഞാന്‍ ഒരു ജീപ്പില്‍ നിന്ന് ഇറങ്ങിവന്നിട്ട് ഒരു ലോങ് ഡയലോഗ് പറയുന്നുണ്ട്.
ഇത്രയും സീനിയര്‍ ആയിട്ടുള്ള ആള്‍ക്കാര്‍ ആദ്യത്തെ ദിവസം തന്നെ ഈ രീതിയില്‍ റിയാക്ട് ചെയ്യുക എന്നത് വലിയ കാര്യമാണ്. ഒരു പുതിയ ആക്ടര്‍ക്ക് ക്യാമറയുടെ മുന്‍പില് കിട്ടുന്ന കോണ്‍ഫിഡന്‍സ് ഉണ്ട്,’ പ്രകാശ് വര്‍മ പറഞ്ഞു.
Content Highlight: Thudarum Actor Prakash Varma about Mohanlal and his reaction