കോഴിക്കോട് വലിയങ്ങാടിയില്‍ സ്ലാബ് തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Kerala
കോഴിക്കോട് വലിയങ്ങാടിയില്‍ സ്ലാബ് തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
നിഷാന. വി.വി
Monday, 23rd February 2026, 1:43 pm

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോഡിങ് തൊഴിലാളികളായ ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിശ്രമിക്കാനായി കെട്ടിടത്തിനുള്ളിലേക്ക് പോയപ്പോഴായിരുന്നു അപകടം.

ആകെ ഏഴ് പേരായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്. രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ബാക്കി അഞ്ച് പേരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. എന്റര്‍പ്രൈസസ് സ്ഥാപനത്തിന്റെ ഗോഡൗണായി പ്രവര്‍ത്തിക്കുന്ന കെട്ടിടമായിരുന്നു ഇത്. പഴയ പാസ്‌പോര്‍ട്ട് കെട്ടിടവും പ്രവൃത്തിച്ചിരുന്നത് ഇതേ സ്ഥാപനത്തിലാണ്.

മേയര്‍ ഓ. സദാശിവനും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം പരിശോധിച്ച് വരികയാണെന്നും കെട്ടിടത്തിന് പഴക്കമുള്ളതായും അദ്ദേഹം പറഞ്ഞു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഇനി പ്രവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Three workers die in tragic accident after slab collapses in Valiyangadi, Kozhikode

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.