തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ വാച്ച് ആന്റ് വാര്‍ഡുമായി കയ്യാങ്കളിയുണ്ടായ സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍. റോജി എം ജോണ്‍, എം. വിന്‍സെന്റ്, സനീഷ് കുമാര്‍ ജോസഫ് എന്നീ എം.എല്‍എമാര്‍ക്ക് എതിരെയാണ് നടപടി.
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഇടപെട്ട വാച്ച് ആന്റ് വാര്‍ഡുമാര്‍ക്കെതിരെ പ്രതിപക്ഷ എം.എല്‍.എമാര്‍ തിരിയുകയായിരുന്നു.
കയ്യാങ്കളിയില്‍ വാച്ച് ആന്റ് വാര്‍ഡ് ഷിബുവിന്റെ കൈയ്ക്ക് പൊട്ടലേറ്റിരുന്നു.
Content Highlight: Three opposition MLAs suspended for encroachment on Watch and Ward