| Sunday, 20th April 2025, 10:42 am

എന്റെ ശബ്ദം എങ്ങനെ പ്ലേസ് ചെയ്യണമെന്ന് നന്നായി അറിയുന്നത് ആ നാലുപേർക്ക്: സുജാത മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹൻ. 1975ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്.

12 വയസ് മുതൽ മലയാളത്തിൽ പാടിത്തുടങ്ങിയ സുജാത, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും പാടി തന്റെ കഴിവ് തെളിയിച്ചു. 2000ലധികം പാട്ടുകൾ പാട്ടിയിട്ടുണ്ട് സുജാത മോഹൻ.

ചില സംഗീതസംവിധായകരോടൊപ്പം പാടുമ്പോൾ സുജാതയുടെ ശബ്ദം കൂടുതൽ മനോഹരമാകാറുണ്ട് എന്ന സംസാരം എപ്പോഴും ആസ്വാദകർക്കിടയിൽ ഉണ്ടാകാറുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സുജാത മോഹൻ.

തന്റെ ശബ്ദം കൂടുതൽ മനോഹരമാകുന്നതിന്റെ കാരണം അവരുടെ സംഗീതം തന്നെയാണെന്നും തന്റെ ശബ്ദത്തിന് ഏറ്റവും യോജിക്കുന്ന പാട്ടുകൾ ലഭിക്കുന്നത് മറ്റൊരു കാരണമാണെന്നും സുജാത പറയുന്നു.

വിദ്യാസാഗർ, എ. ആർ. റഹ്‌മാൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ എന്നീ സംഗീതസംവിധായകർക്ക് തന്റെ ശബ്ദം എങ്ങനെ പ്ലേസ് ചെയ്യണമെന്ന് കൃത്യമായി അറിയാമെന്നും സുജാത അഭിപ്രായപ്പെട്ടു.

താനും വിദ്യാസാഗറും ഒരുമിച്ച് കരിയർ ആരംഭിച്ചവരാണെന്നും ചിത്രം സിനിമയിലെ ദൂരക്കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക എന്ന പാട്ട് റെക്കോഡ് ചെയ്യുമ്പോൾ വിദ്യാസാഗർ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നെന്നും സുജാത പറയുന്നു.

തന്റെ ശബ്ദം എങ്ങനെ നന്നായി ഉപയോഗിക്കണമെന്ന് വ്യക്തമായ ധാരണ വിദ്യാസാഗറിനുണ്ടെന്നും അത് അനുഭവപരിചയം കൊണ്ടാണെന്നും സുജാത വ്യക്തമാക്കി. മനോരമ ദിനപത്രത്തിൽ സംസാരിക്കുകയായിരുന്നു സുജാത മോഹൻ.

‘അതിന്റെ പ്രധാന കാരണം അവരുടെ സംഗീതം തന്നെയാണ്. എന്റെ ശബ്ദത്തിന് ഏറ്റവും യോജിക്കുന്ന പാട്ടുകൾ ലഭിക്കുന്നതും കാരണമാണ്. പ്രത്യേകിച്ച് വിദ്യാസാഗർ, എ. ആർ. റഹ്‌മാൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ എന്നിവർക്ക് എന്റെ ശബ്ദം എങ്ങനെ പ്ലേസ് ചെയ്യണമെന്ന് കൃത്യമായി അറിയാം.

ഞാനും വിദ്യാസാഗറും ഒരുമിച്ച് കരിയർ ആരംഭിച്ചവരാണ്. ദൂരക്കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക റെക്കോഡ് ചെയ്യുമ്പോൾ വിദ്യാസാഗർ അന്ന് സ്റ്റുഡിയോയിലുണ്ട്. എന്റെ ശബ്ദം എങ്ങനെ നന്നായി ഉപയോഗിക്കണമെന്ന് വ്യക്തമായ ധാരണ വിദ്യാസാഗറിനുണ്ട്. അത് അനുഭവപരിചയം കൊണ്ടാണ്,’ സുജാത മോഹൻ പറയുന്നു.

ഒമ്പതാം വയസിൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങിയ സുജാത രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടി. അക്കാലത്ത് കൊച്ചുവാനമ്പാടി എന്നാണ് സുജാതയെ അറിയപ്പെട്ടിരുന്നത്.

Content Highlight: Those four people know exactly how to place my voice says Sujatha Mohan

Latest Stories

We use cookies to give you the best possible experience. Learn more