അവന്‍ മെസിയേക്കാള്‍ മികച്ച താരം; അര്‍ജന്റീനന്‍ യുവതാരത്തെ പ്രശംസിച്ച് ബെല്‍ജിയന്‍ താരം
Football
അവന്‍ മെസിയേക്കാള്‍ മികച്ച താരം; അര്‍ജന്റീനന്‍ യുവതാരത്തെ പ്രശംസിച്ച് ബെല്‍ജിയന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th November 2023, 1:12 pm

അര്‍ജന്റീനന്‍ യുവതാരം ലൂയിസ് വാസ്‌ക്വസിനെ പ്രശംസിച്ച് ബെല്‍ജിയന്‍ മുന്‍ താരമായ തോര്‍ഗന്‍ ഹസാഡ്. അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയേക്കാള്‍ മികച്ച താരമാണ് വാസ്‌ക്വസ് എന്ന രസകരമായ വാദമാണ് ഹസാഡ് പറഞ്ഞത്.

ബെല്‍ജിയന്‍ ഔട്ട്‌ലെറ്റ് സുഡിന്‍ഫോ സ്‌പോര്‍ട്‌സില്‍ നടന്ന അഭിമുഖത്തിലൂടെ
തോര്‍ഗന്‍ ഹസഡ് തന്റെ അഭിപ്രായം പങ്കുവെച്ചത്. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയേക്കാള്‍ മികച്ച താരമാണ് വാസ്‌ക്വസ് എന്നാണ് തോര്‍ഗന്‍ ഹസാഡ് പറഞ്ഞത്.

‘മെസിയേക്കാള്‍ മികച്ച താരമാണ് അവന്‍,’ ഹസാഡ് പറഞ്ഞു.

ബെല്‍ജിയന്‍ ക്ലബ്ബായ ആന്‍ഡര്‍ലെച്ചിന്റെ താരമാണ് വാസ്‌ക്വസ്. തോര്‍ഗന്‍ ഹസാഡ് വാസ്‌ക്വസിന്റെ സഹതാരമാണ് അതുകൊണ്ട് തന്നെ അര്‍ജന്റീനന്‍ ഫോര്‍വേഡിനെ ഇത്തരത്തില്‍ പ്രശംസിക്കുന്നതില്‍ അതിശയിക്കാനില്ല.

ബെല്‍ജിയന്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആര്‍.ഡബ്ല്യു.ഡി മോളന്‍ബീക്കിനെതിരെ ആന്‍ഡര്‍ലെച്ചിനെ വിജയത്തിലേക്ക് നയിച്ചത് വാസ്‌ക്വസിന്റെ ഗോളായിരുന്നു.

മത്സരശേഷം മികച്ച പ്രകടനത്തിനെകുറിച്ചും വാസ്‌ക്വസ് പറഞ്ഞു.

‘മത്സരത്തിലെ അവസാനം നിമിഷത്തിലെ ആ ബോള്‍ ഏറ്റവും മികച്ച ഒന്നായിരുന്നു,’ അര്‍ജന്റീനന്‍ താരം പറഞ്ഞു.

ഈ സമ്മറില്‍ 4.5 മില്യണ്‍ യൂറോക്ക് ബൊക്ക ജൂനിയേഴ്‌സില്‍ നിന്നുമാണ് അര്‍ജന്റീനന്‍ യുവതാരം ബെല്‍ജിയന്‍ പ്രോ ലീഗില്‍ എത്തുന്നത്. ഈ സീസണില്‍ വാസ്‌ക്വസ് 14 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റുകളും നേടിയിട്ടുണ്ട്.

അതേസമയം ബെല്‍ജിയം താരം തോര്‍ഗാന്‍ ഹസാഡ് ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ബെല്‍ജിയം ലീഗില്‍ എത്തുന്നത്. താരം ഈ സീസണില്‍ എട്ട് മത്സരങ്ങളിലാണ് ബെല്‍ജിയന്‍ ക്ലബ്ബിനായി ബൂട്ട് കെട്ടിയപ്പോള്‍ രണ്ട് ഗോളുകളും നേടിയിട്ടുണ്ട്.

Content Highlight: Thorgan hazard praises Luis Vazquez.