| Sunday, 27th April 2025, 8:25 am

ഇതാണ് മേലേപ്പറമ്പിൽ ആൺവീട് സിനിമയുടെ അറിയാത്ത ചരിത്രം: രാജസേനൻ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജസേനൻ സംവിധാനം ചെയ്ത് ജയറാം, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, ശോഭന, മീന എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു മേലേപ്പറമ്പിൽ ആൺവീട്. ഗിരീഷ് പുത്തഞ്ചേരി കഥയെഴുതിയ ചിത്രത്തിന് രഘുനാഥ് പലേരി തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നു. മാണി. സി. കാപ്പനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ രാജസേനൻ.

ചിത്രത്തിൻ്റെ നീളം കൂടിയതുകൊണ്ട് ബോബി കൊട്ടാരക്കരയുടെ കുറച്ചുസീനുകൾ ഒഴിവാക്കേണ്ടി വന്നെന്നും സിനിമ കണ്ടു കഴിഞ്ഞ് തന്നെ വിളിച്ചുവെന്നും രാജസേനൻ പറയുന്നു.

സിനിമ നല്ലതാണെന്നും എന്നാൽ താനെവിടെപ്പോയി എന്നാണ് ബോബി കൊട്ടാരക്കര ചോദിച്ചതെന്നും രാജസേനൻ പറഞ്ഞു. നേരിട്ട് സംസാരിക്കാമെന്നും വിഷമിക്കരുതെന്നും മറ്റു സിനിമകളിൽ കലക്കാമെന്നാണ് പറഞ്ഞ് താൻ ബോബിയെ സമാധാനിപ്പിച്ചെന്നും രാജസേനൻ വ്യക്തമാക്കി.

ഒഴിവാക്കിയ സീനിൽ അഭിനയിച്ച എല്ലാവരും തന്നെ വിളിച്ചെന്നും അവരോടൊക്കെ നീളം കൂടിപ്പോയതുകൊണ്ടാണ് ഒഴിവാക്കിയതെന്ന് പറഞ്ഞുവെന്നും രാജസേനൻ പറയുന്നു. ഇതാണ് മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമയുടെ ചരിത്രം എന്നും രാജസേനൻ കൂട്ടിച്ചേർത്തു. സമൂസ ക്രിയേഷൻ എന്ന ചാനലിൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജസേനൻ.

‘അതിനകത്ത് ആകെ സങ്കടം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ പ്രിയപ്പെട്ട സുഹൃത്തായ ബോബി കൊട്ടാരക്കര സിനിമ കാണാൻ പോയി. ബോബിയാണ് ഒഴിവാക്കിയ സീനിൽ അഭിനയിച്ചിരുന്നവരിലൊരാൾ. ബോബി എന്നെ വിളിച്ചിട്ട് പറഞ്ഞു ‘സിനിമ ഒരു രക്ഷയും ഇല്ലാത്ത സിനിമയാണ്. ആൾക്കാർ എണീറ്റ് നിന്ന് കയ്യടിയും ചിരിയും ഒക്കെയാണ്. പക്ഷെ, ഞാനെവിടെപ്പോയി? ഞങ്ങളുടെ മുംബൈ ഫാമിലി എവിടെ പോയി’ എന്ന്.

‘നമുക്ക് നേരിട്ട് സംസാരിക്കാം, നമുക്ക് എവിടെയെങ്കിലും വെച്ച് കാണാം. അതൊരു സങ്കടകരമായ കാര്യമാണ്. ഒന്നും വിഷമിക്കണ്ട. മറ്റു സിനിമകളിലൊക്കെ കലക്കാം’ എന്നൊക്കെ പറഞ്ഞിട്ട് ബോബിയെ സമാധാനിപ്പിച്ചു.

ആ സീനിൽ അഭിനയിച്ച ബാക്കി കഥാപാത്രങ്ങളെല്ലാം എന്നെ വിളിച്ചു. അവരോടൊക്കെ ഞാൻ പറഞ്ഞു നീളം കൂടിപ്പോയത് കൊണ്ട് സംഭവിച്ചതാണ് എന്ന്. ഇതാണ് മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമയുടെ ചരിത്രം,’ രാജസേനൻ പറയുന്നു.

Content Highlight: This is the unknown history of the movie Meleparambil Aanveedu says Rajasenan

Latest Stories

We use cookies to give you the best possible experience. Learn more