വഴുതക്കാട്: തിരുവനന്തപുരത്തെ വാഹനാപകടത്തില്‍ നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍.
ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയായിരുന്നു അറസ്റ്റ്. മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച് മണിയന്‍പിള്ള രാജുവിനെ പ്രാഥമിക വൈദ്യ പരിശോധനയ്ക്ക് വിധേയാമാക്കി. ഇതിന്റെ ഫലം പുറത്തുവന്നതിന് ശേഷമായിരിക്കും നടനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക. നിലവില്‍ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു.
വാഹനമോടിച്ചിരുന്നത് മണിയന്‍പിള്ള രാജു തന്നെയെന്ന് ട്രിവാന്‍ഡ്രം ക്ലബ്ബിലേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പരിക്കേറ്റ യുവാക്കളുടെ ആരോഗ്യ സ്ഥിതി തൃപ്ത്തികരമാണ്.
ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അപകടമുണ്ടായതെന്ന് മനസിലായതെന്നും അപ്പോള്‍ തന്നെ ആംബുലന്‍സ എത്തിക്കണമെന്ന് സുഹൃത്തുകളെ വിളിച്ചു പറഞ്ഞെന്നുമായിരുന്നു മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം.
വാഹനമോടിച്ചത് താന്‍ തന്നെയാണെന്ന് സ്ഥീരികരിച്ച നടന്‍, താന്‍ ഒരു ക്യാന്‍സര്‍ പേഷ്യന്റെ് ആണെന്നും ഇപ്പോള്‍ ചിക്കുന്‍ഗുനിയയാണെന്നും വീട്ടില്‍ ഭാര്യ ഒറ്റയ്ക്കായത് കൊണ്ടാണ് നിര്‍ത്താതെ പോയതെന്നും പറഞ്ഞു.
‘രാവിലെ സ്റ്റേഷനില്‍ എത്താമെന്ന് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. അപകടം നടന്നയുടന്‍ ഞാന്‍ പാനിക്കായി പോയി. യുവാക്കള്‍ സ്പീഡില്‍ വന്ന് എന്റെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ഇതെല്ലാം സി.സി.ടി.വിയില്‍ കാണാം. നിര്‍ത്താതെ പോയത് എന്റെ തെറ്റാണ്,’ മണിയന്‍ പിള്ള രാജു പ്രതികരിച്ചു.
അപടമുണ്ടാക്കിയ കാര്‍ ടെന്നീസ് ക്ലബ്ബിന് സമീപത്തുനിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി (വ്യാഴം) പത്ത് മണിയോടെ തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ മുന്നിലാണ് അപകടം നടന്നത്.
അപകടത്തില്‍ രണ്ട് യുവാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുണ്ടായ യുവാക്കള്‍ നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.