| Sunday, 11th May 2025, 10:55 pm

ആ സംഭവത്തെപ്പറ്റി എനിക്കറിയാവുന്ന കാര്യം പോലും അവർക്ക് അറിയണമെന്നില്ല, അന്വേഷിച്ചാല്‍ കിട്ടും: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നരിവേട്ട. മുത്തങ്ങ സമരമാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. മെയ് 23നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടൊവിനോ തോമസ്.

ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒരുപാട് സിനിമകള്‍ ഓര്‍ക്കേണ്ടതുണ്ടെന്നും ഓര്‍മിപ്പിക്കപ്പെടേണ്ടതുണ്ടെന്നും തനിക്ക് തോന്നാറുണ്ടെന്ന് ടൊവിനോ തോമസ് പറയുന്നു.

മുത്തങ്ങ സംഭവം നടക്കുമ്പോള്‍ താന്‍ ഒമ്പതാം ക്ലാസിലായിരുന്നെന്നും ആ വര്‍ഷത്തില്‍ ജനിച്ച കുട്ടികളെ ഇന്ന് യുവാക്കള്‍ എന്ന് വിളിക്കാമെന്നും ടൊവിനോ പറഞ്ഞു.

ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി തനിക്കറിയുന്ന കാര്യങ്ങള്‍ പോലും അവര്‍ക്ക് അറിയണമെന്നില്ലെന്നും സിനിമയായിട്ടാണെങ്കിലും ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങളെ ഓര്‍മിപ്പിക്കുകയാണെന്നും ടൊവിനോ അഭിപ്രായപ്പെട്ടു.

താത്പര്യപ്പെടുന്നവര്‍ക്ക് ഇതിന്റെ സത്യാവസ്ഥയും വാര്‍ത്തകളുമൊക്കെ അന്വഷിച്ചാല്‍ കിട്ടുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘ഒരുപാട് സിനിമകള്‍ ഓര്‍ക്കേണ്ടതുണ്ട്, ഓര്‍മിപ്പിക്കപ്പെടേണ്ടതുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്. ചില വാര്‍ത്തകളൊക്കെ വായിക്കുമ്പോഴും ഒക്കെ. 2003 എന്നുപറയുമ്പോള്‍ ഞാനന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. ആ വര്‍ഷത്തില്‍ ജനിച്ച കുട്ടികള്‍ ഇന്ന് യുവാക്കള്‍ എന്ന് വിളിക്കാവുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.

അവര്‍ക്ക് ചിലപ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റിയിട്ട് എനിക്കറിയാവുന്ന കാര്യങ്ങള്‍ പോലും യാതൊരു അറിവും ഉണ്ടായിക്കൊള്ളണം എന്നില്ല. ഇതില്‍ നമ്മള്‍ ഫിക്ഷനായിട്ട് പറയുമ്പോള്‍ പോലും ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങളെ ഓര്‍മിപ്പിക്കുകയാണ്. അപ്പോള്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഇതിന്റെ സത്യാവസ്ഥയും വാര്‍ത്തകളുമൊക്കെ ഇപ്പോഴും അന്വേഷിച്ചാല്‍ പലയിടത്തും കിട്ടുമായിരിക്കും,’ ടൊവിനോ പറയുന്നു.

Content Highlight: They don’t even know what I know about that incident Says Tovino Thomas

We use cookies to give you the best possible experience. Learn more