മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കമുണ്ടാകില്ല; തർക്കമുണ്ടെന്ന് വരുത്തുന്നത് ഇടത് തന്ത്രം: വി.ഡി സതീശൻ
Kerala
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കമുണ്ടാകില്ല; തർക്കമുണ്ടെന്ന് വരുത്തുന്നത് ഇടത് തന്ത്രം: വി.ഡി സതീശൻ
ശ്രീലക്ഷ്മി എ.വി.
Monday, 5th January 2026, 2:44 pm

കൽപ്പറ്റ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കമുണ്ടാകില്ലെന്നും തർക്കമുണ്ടെന്ന് വരുത്തുന്നത് ഇടത് കേന്ദ്രങ്ങളെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

യു.ഡി.എഫ് നൂറിലധികം സീറ്റ് നേടുമെന്നും ഇടത്- ബി.ജെ.പി നേതാക്കൾ യു.ഡി.എഫിലെത്തുമെന്നും വി.ഡി സതീശൻ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

വയനാട് നടക്കുന്ന കെ.പി.സി.സി നേതൃക്യാമ്പിലെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് എന്നും അടിസ്ഥാന വർഗത്തിനൊപ്പമാണെന്നും തെരഞ്ഞെടുപ്പിന് മുൻപ് നടക്കുന്നത് വിസ്മയങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കേരളപിറവിക്ക് ശേഷം കാണാത്ത പ്രകടനപത്രിക യു.ഡി.എഫ് പുറത്തിറക്കുമെന്നും ഇത് ടീം യു.ഡി.എഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റകെട്ടായി ഒരേമനസോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: There will be no dispute over the post of Chief Minister; It is the Left’s strategy to create a dispute: VD Satheesan

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.