| Friday, 16th May 2025, 8:07 am

സിനിമ ചെയ്യുമ്പോൾ ഒരു കാര്യം മാത്രമാണ് നിർബന്ധം, അങ്ങനെ വന്നാൽ ഞാൻ പാനിക് ആകും: ലിജോമോൾ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല നല്ല ചിത്രങ്ങളിലൂടെ സിനിമകളിൽ തൻ്റേതായ സ്ഥാനം ഉറപ്പാക്കിയ നടിയാണ് ലിജോമോൾ ജോസ്. ഇപ്പോൾ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് ലിജോമോൾ.

മെത്തേഡ് ആക്ടിങ് എന്താണെന്ന് തനിക്കറിയാമെന്നും താന്‍ ട്രൈ ചെയ്തിട്ടുണ്ടെന്നും ജയ് ഭീമിലെ കഥാപാത്രം മെത്തേഡ് ആക്ടിങ് ആണെന്നും ലിജോമോള്‍ പറയുന്നു.

ചില സമയത്ത് അങ്ങനെ അല്ലാതെ പെര്‍ഫോം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അല്ലാത്ത സമയങ്ങളില്‍ സ്‌പൊണ്ടേനിയസ് ആണെന്നും ലിജോമോള്‍ പറഞ്ഞു.

സീന്‍ വായിക്കുകയും സിറ്റുവേഷന്‍ എന്താണെന്ന് മനസിലാക്കുകയും ഡയലോഗ് എന്താണെന്ന് നോക്കുകയും ചെയ്യുമെന്നും ലിജോമോള്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഒരു കാര്യത്തില്‍ മാത്രമാണ് നിര്‍ബന്ധമെന്നും ഡയലോഗ് അവസാന നിമിഷം തന്നാല്‍ താന്‍ പാനിക്ക് ആകുമെന്നും തനിക്ക് ഡയലോഗ് എന്താണെന്നുള്ളതില്‍ ക്ലാരിറ്റി വേണമെന്നും ലിജോമോള്‍ പറഞ്ഞു.

കൂടെയുള്ള ആക്ടേഴ്‌സ് എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് നോക്കി താനും അഭിനയിക്കുമെന്നും ലിജോ മോള്‍ കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയോട് സംസാരിക്കുകയായിരുന്നു ലിജോമോള്‍.

‘മെത്തേഡ് ആക്ടിങ് എന്താണെന്ന് എനിക്കറിയാം. ഞാന്‍ ട്രൈ ചെയ്തിട്ടുണ്ട്. സെഗണി മെത്തേഡ് ആക്ടിങ്ങാണ്. ചില സമയത്ത് അങ്ങനെ അല്ലാതെ പെര്‍ഫോം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ, അത് അല്ലാത്ത സമയത്ത് ഞാന്‍ സ്‌പൊണ്ടേനിയസ് ആണ്.

ഞാന്‍ പ്ലാന്‍ ചെയ്ത് ചെയ്യാറില്ല. സീന്‍ വായിക്കും സിറ്റുവേഷന്‍ എന്താണെന്ന് മനസിലാക്കും. ഡയലോഗ് എന്താണെന്ന് നോക്കും. എനിക്ക് ഒരേയൊരു കാര്യത്തില്‍ മാത്രമാണ് നിര്‍ബന്ധം. എനിക്ക് ഡയലോഗ് ലാസ്റ്റ് മിനിട്ടില്‍ തന്നാല്‍ ഞാന്‍ പാനിക് ആകും. അപ്പോള്‍ ഡയലോഗ് എന്താണെന്നുള്ളതില്‍ ക്ലാരിറ്റി ഉണ്ടാകണം എന്നുമാത്രമാണ് ശ്രദ്ധിക്കുന്നത്.

ബാക്കി അവിടെ ചെന്നിട്ട് ടേക്കിന്റെ സമയത്ത് എന്താണ് വരുന്നത് എന്ന് നോക്കാം. അല്ലെങ്കില്‍ കൂടെയുള്ള ആക്ടേഴ്‌സ് എങ്ങനെയാണ് ചെയ്യാന്‍ പോകുന്നത് എന്നത് അനുസരിച്ചിട്ടായിരിക്കുമല്ലോ നമ്മള്‍ റിയാക്ട് ചെയ്യേണ്ടത്. അപ്പോള്‍ അത് നോക്കും,’ ലിജോമോൾ ജോസ് പറയുന്നു.

Content Highlight: There is only one thing that is mandatory when making a film, and if that happens, I will panic: Lijomol Jose

We use cookies to give you the best possible experience. Learn more