പ്രയാഗ്‌രാജ്: പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ മതപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.
അത്തരം ഭൂമിയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളതെന്നും കോടതി പറഞ്ഞു.
നമസ്‌കാരം ഉള്‍പ്പടെയുള്ള മതാചാരങ്ങള്‍ പൊതുസ്ഥലത്ത് വെച്ച് നിര്‍വഹിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
‘മത സ്വാത്ര്രന്ത്യം പരമമായ സ്വാതന്ത്ര്യമല്ല. ക്രമസമാധാനത്തിനും മറ്റള്ളവരുടെ അവകാശങ്ങള്‍ക്കും വിധേയമാണ്,’ കോടതി പറഞ്ഞു.
മതപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിതമായ രീതിയില്‍ വലിയ ജനക്കൂട്ടത്തെ ഉള്‍പ്പെടുത്തി പൊതുക്രമത്തെ ബാധിക്കുന്ന തരത്തിലായാല്‍ അവിടെ ഭരണകൂട ഇടപെടല്‍ അനുവദനീയമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൊതു ഇടത്തില്‍ നിസ്‌കാരത്തിന് അനുമതി തേടി സംബാല്‍ ജില്ലയിലെ ഇക്കൗണ സ്വദേശിയായ അസിന്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
തന്റെ സ്വകാര്യ ഭൂമിയിലാണ് നിസ്‌ക്കരിക്കുന്നതെന്ന് ഹരജിക്കാരന്‍ വാദിച്ചുവെങ്കിലും അത് പൊതു ആവശ്യത്തിനുള്ള റവന്യൂ ഭൂമിയാണെന്ന് സര്‍ക്കാര്‍ കണ്ടെത്തുകയായിരുന്നു.
തര്‍ക്ക സ്ഥലത്ത് ഈദ് സമയത്ത് മാത്രമാണ് പരമ്പരാഗതമായി നമസ്‌ക്കാരം നടന്നിരുന്നതെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതിനാല്‍ ഈ പരിമിതമായ ആചാരത്തിനപ്പുറമുള്ള ഏതൊരു വിപുലീകരണവും സംരക്ഷിത പ്രവര്‍ത്തനത്തിന്റെ പരിധിക്ക് പുറത്താണെന്നും അതിനാല്‍ നിയന്ത്രണത്തിന് വിധേയമാകുമെന്നും കോടതി നിരീക്ഷിച്ചു. പൊതുഭൂമി അനധികൃതമായി കൈമാറ്റം ചെയ്ത് മതപരമായ കൂട്ടായ്മകള്‍ നടത്താന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.
Content Highlight: There is no right to pray in public places; public land is equal for everyone: Allahabad High Court
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.