ന്യൂദൽഹി: അരാവലി മലനിരകളുടെ പുനർനിർവചനത്തെ തുടർന്ന് പരിസ്ഥിതിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗോള പ്രസംഗവും പ്രാദേശിക യാത്രയും തമ്മിൽ ബന്ധമില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്.
അരാവലികളുടെ പുനർനിർവചനത്തിൽ 90 ശതമാനത്തിലധികം മലനിരകളും സംരക്ഷിക്കപ്പെടാതെ പോകുകയും അവ ഖനനത്തിനും മറ്റു പ്രവർത്തനങ്ങൾക്കും തുറന്നുകൊടുക്കുകയും ചെയ്യുമെന്ന് ജയറാം രമേശ് പറഞ്ഞു.
‘പരിസ്ഥിതി പ്രശ്നങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗോള പ്രസംഗവും പ്രാദേശിക യാത്രയും തമ്മിൽ യാതൊരു ബന്ധവുമില്ല,’ അദ്ദേഹം എക്സിലൂടെ പറഞ്ഞു.
मोदी सरकार द्वारा अरावली की जो नई परिभाषा दी गई है, वह तमाम विशेषज्ञों की राय के खिलाफ है, साथ ही खतरनाक और विनाशकारी भी है।
फॉरेस्ट सर्वे ऑफ इंडिया (FSI) के प्रामाणिक आँकड़ों के अनुसार, 20 मीटर से अधिक ऊँचाई वाली अरावली पहाड़ियों में से केवल 8.7% ही 100 मीटर से अधिक ऊँची हैं।…
പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ദുർബലപ്പെടുത്തികൊണ്ടും മലിനീകരണ മാനദണ്ഡങ്ങൾ ലഘൂകരിച്ചുകൊണ്ടും സർക്കാർ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് നേരെ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നിർവചനമനുസരിച്ച് അരാവലി, ചുറ്റുമുള്ള പ്രദേശത്തു നിന്ന് കുറഞ്ഞത് 100 മീറ്റർ ഉയരമുള്ള ഭൂപ്രകൃതിയാണെന്നാണ് എന്നാൽ 500 മീറ്ററിനുള്ളിൽ രണ്ടോ അതിലധികമോ കുന്നുകളുടെ കൂട്ടമാണ് അരാവലി ശ്രേണിയെന്ന് ജയറാം രമേശ് പറഞ്ഞു.
എല്ലാ വിദഗ്ധ അഭിപ്രായങ്ങൾക്കും വിരുദ്ധമായാണ് അരാവലിയെ കുറിച്ചുള്ള മോദി സർക്കാരിന്റെ പുനർനിർവചനമെന്നും ഇത് അപകടകരവും വിനാശകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനർനിർവചനത്തിലെ ഉയര പരിധികൾ സംശയാസ്പദമാണെന്നും ഉയരം പരിഗണിക്കാതെ എല്ലാ അരാവലികളും സംരക്ഷിക്കപ്പെടണമെന്നാണ് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ പറഞ്ഞതെന്നും അത് ശരിയാണെനന്നും അദ്ദേഹം പറഞ്ഞു.
ഖനനം, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി
മേഖല തുറന്നുകൊടുത്താൽ ഇതിനകം തകർന്നുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ കൂടുതൽ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരാവലി മലനിരകളുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണന്നും മലനിരകളെ സംരക്ഷിക്കുന്നതിന് പകരം കേന്ദ്ര സർക്കാർ വിൽക്കാനാണ് ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസം അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Content Highlight: There is no connection between Modi’s global speech and local travel: Congress in Aravali hills