| Monday, 28th April 2025, 8:55 am

തുടരും സിനിമയിൽ രണ്ട് വണ്ടി കൊണ്ടുവരാൻ കാരണമുണ്ട്: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. നടന്‍ കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആഷിഖ് അബു, മാത്തുക്കുട്ടി സേവ്യര്‍, തരുണ്‍ മൂര്‍ത്തി, ലാല്‍ ജോസ്, ജോണ്‍പോള്‍ ജോര്‍ജ്, റോഷന്‍ ആന്‍ഡ്രൂസ്, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മായാനദി, വൈറസ്, ഹലാല്‍ ലവ് സ്റ്റോറി എന്നിവയുള്‍പ്പെടെയുള്ള സിനിമകളില്‍ ബിനു അസിസ്റ്റന്റ് ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോൾ സിനിമയ്‌ക്കൊരു കുഴപ്പമുണ്ടെന്നും സിനിമയില്‍ ഒരു വണ്ടി പറഞ്ഞുകഴിഞ്ഞാല്‍ സെറ്റിൽ എത്തുന്നത് വരെ കുഴപ്പമുണ്ടായിരിക്കില്ലെന്നും എന്നാൽ ഷോട്ട് എടുക്കാനായി ടേക്ക് എന്നുപറയുമ്പോള്‍ വണ്ടി സ്റ്റാർട്ട് ആകില്ലെന്നും ബിനു പപ്പു പറയുന്നു.

വണ്ടിക്ക് അതുവരെ കുഴപ്പമൊന്നും ഉണ്ടാകില്ലെന്നും എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് മലയാള സിനിമയിലെ ആര്‍ക്കും പറഞ്ഞുതരാന്‍ പറ്റിയിട്ടില്ലെന്നും ബിനു പപ്പു പറഞ്ഞു.

താൻ വർക്ക് ചെയ്ത ഒട്ടുമിക്ക സിനിമകളിലും ഇത് അനുഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തുടരും സിനിമയിൽ രണ്ടു വണ്ടി മേടിക്കാമെന്ന് പറഞ്ഞുവെന്നും ബിനു പപ്പു കൂട്ടിച്ചേർത്തു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘സിനിമയ്‌ക്കൊരു കുഴപ്പമുണ്ട്. സിനിമയില്‍ ഒരു വണ്ടി പറഞ്ഞുകഴിഞ്ഞാല്‍ വണ്ടി വരും. നല്ല വണ്ടിയായിരിക്കും. ചിലപ്പോള്‍ അത് 300 കിലോമീറ്റര്‍ ദൂരത്തുനിന്നൊക്കെയായിരിക്കും ഓടി വരുന്നത്.

ചിലപ്പോള്‍ വണ്ടി ഇവിടെയുണ്ടായില്ല കാസര്‍ഗോഡ് ആയിരിക്കും വണ്ടി. അത് അവിടുന്നൊക്കെ ഓടി വരും. സെറ്റില്‍ എത്തുന്നത് വരെ കുഴപ്പമുണ്ടാകില്ല. നമ്മള്‍ ഷോട്ട് എടുക്കാനായി കൊണ്ടുവെച്ച് ടേക്ക് എന്നുപറയുമ്പോള്‍ ചിലപ്പോള്‍ ആ വണ്ടി സ്റ്റാര്‍ട്ടാവില്ല. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് മലയാള സിനിമയിലെ ആര്‍ക്കും പറഞ്ഞുതരാന്‍ പറ്റിയിട്ടില്ല.

അതുവരെ ഒരു കുഴപ്പവും ഉണ്ടാകില്ല. എല്ലാ സിനിമയിലും അങ്ങനെത്തന്നെയാണ്. ഞാന്‍ വര്‍ക്ക് ചെയ്ത ഒട്ടുമിക്ക സിനിമകളിലും ഇത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അപ്പോള്‍ തുടരും സിനിമയില്‍ തരുണിനോട് ഞാന്‍ പറഞ്ഞു ‘രണ്ടു വണ്ടി വാങ്ങിക്കാം’ എന്ന്. രണ്ടു വണ്ടിയുണ്ട് ആ സിനിമയിൽ,’ ബിനു പപ്പു പറയുന്നു.

Content Highlight: There is a reason for bringing two cars into the movie Thudarum says Binu Pappu

We use cookies to give you the best possible experience. Learn more