| Friday, 13th June 2025, 3:32 pm

ആ ചിത്രത്തിലെ ലിപ്‌ലോക്ക് സീനില്‍ സദാചാര പ്രശ്‌നം ആരോപിക്കാൻ വന്നവരുണ്ട്; കിട്ടിയ രംഗം അഭിനയിച്ചതാണ്: സംയുക്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പോപ്കോൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് സംയുക്ത. 2018ൽ പുറത്തിറങ്ങിയ ടൊവിനോ ചിത്രം തീവണ്ടിയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, ആണും പെണ്ണും, എടക്കാട് ബറ്റാലിയൻ, കൽക്കി, വെള്ളം, കടുവ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും നടി തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ തീവണ്ടി എന്ന ചിത്രത്തിലെ ലിപ്‌ലോക് സീനിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

തീവണ്ടി സിനിമയിലെ ലിപ്‌ലോക്ക് സീനില്‍ സദാചാരം ആരോപിക്കാന്‍ വന്നവരുണ്ടെന്നും തനിക്ക് കിട്ടിയ രംഗത്തില്‍ അഭിനയിക്കുക എന്നതില്‍ കവിഞ്ഞ് അതിനെക്കുറിച്ച് ചര്‍ച്ചയെന്തിനെന്നും സംയുക്ത പറയുന്നു.

ആ സീനിനെ കൂളായി കാണുന്നവരാണ് കൂടുതലുള്ളതെന്നും നൂറായിരം പോസിറ്റീവ് അഭിപ്രായങ്ങള്‍ക്കിടയില്‍ വരുന്ന രണ്ട് നെഗറ്റീവിനെ ഓര്‍ത്തിരിക്കാന്‍ തുടങ്ങിയാല്‍ ലോകം മൊത്തം നെഗറ്റീവായി മാറുമെന്നും നടി പറഞ്ഞു.

തീവണ്ടി സിനിമയിലെ ലിപ്‌ലോക്ക് സീനില്‍ സദാചാര പ്രശ്‌നമൊക്കെ ആരോപിക്കാന്‍ വന്നവര്‍ ഉണ്ട്. നമുക്ക് കിട്ടിയ രംഗം അഭിനയിക്കുക എന്നതില്‍ കവിഞ്ഞ് അതിനെക്കുറിച്ച് ചര്‍ച്ചയെന്തിന്? അതിനെ കൂളായി കാണുന്നവര്‍ തന്നെയാണ് കൂടുതലും ഉള്ളത്.

നൂറായിരം പോസിറ്റീവ് അഭിപ്രായങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ നെഗറ്റീവ് അഭിപ്രായങ്ങള്‍ വരുന്നു. നമ്മള്‍ അതും ഓര്‍ത്തിരിക്കാന്‍ തുടങ്ങിയാല്‍ ലോകം മൊത്തം നെഗറ്റീവായി മാറും. ബികൂള്‍, ബി പോസിറ്റീവ്. അത്രേ ഉള്ളു,’ സംയുക്ത പറയുന്നു.

തീവണ്ടി

ഫെല്ലിനി ടി. പിയുടെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ പുറത്തിറങ്ങിയ ചിത്രമാണ് തീവണ്ടി. ടൊവിനോ തോമസ്, സംയുക്ത എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചപ്പോൾ സുരഭി ലക്ഷ്മി, രാജേഷ്‌ ശർമ, സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകൻ എന്നിവരും മികച്ച വേഷത്തിലെത്തി.

Content Highlight: There are those who have come forward to allege moral issues in the liplock scene in that film says Samyuktha

We use cookies to give you the best possible experience. Learn more