| Thursday, 31st October 2024, 7:09 pm

റിഷഭ് ഷെട്ടി ഹനുമാനായി എത്തുന്ന ചിത്രം 'ജയ് ഹനുമാന്റെ' തീം സോങ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹനുമാന്‍ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് വര്‍മ ഒരുക്കുന്ന ‘ജയ് ഹനുമാന്‍’ എന്ന ചിത്രത്തിന്റെ തീം സോങ് പുറത്തിറങ്ങി. ദീപാവലി പ്രമാണിച്ചാണ് ചിത്രത്തിന്റെ തീം സോങ് റിലീസ് ചെയ്തത്. ഒരു മിനിട്ടിന് മുകളില്‍ ദൈര്‍ഘ്യമുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് രേവന്ത് ആണ്. ഓജസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് കല്യാണ്‍ ചക്രവര്‍ത്തിയാണ്.

ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ താരം റിഷഭ് ഷെട്ടി നായകനായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ 30ന് പുറത്ത് വന്നിരുന്നു. ഹനുമാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ജയ് ഹനുമാന്‍ ഒരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് തെലുങ്കിലെ വമ്പന്‍ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ആണ്.

കൈയ്യില്‍ ശ്രീരാമന്റെ വിഗ്രഹം പിടിച്ച്, കാലില്‍ ഇരിക്കുന്ന ഹനുമാന്‍ എന്ന കഥാപാത്രമായാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ റിഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.

ഹനുമാന്റെ കഥ പറയുന്ന ചിത്രം ആക്ഷന്‍ ചിത്രമായാണ് പ്രശാന്ത് വര്‍മ ഒരുക്കാന്‍ പോകുന്നത്. പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് ജയ് ഹനുമാന്‍. നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. മികച്ച സാങ്കേതിക നിലവാരത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഐമാക്‌സ് ത്രീ.ഡി ഫോര്‍മാറ്റിലാണ് ജയ് ഹനുമാന്‍ ചിത്രീകരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Content Highlight: Theme Song Of Jai Hanuman Is Out

Latest Stories

We use cookies to give you the best possible experience. Learn more