കേരളത്തിലെ ഏറ്റവും മികച്ച തിയേറ്ററുകളിലൊന്നാണെന്ന് പലരും അഭിപ്രായപ്പെടുന്ന ഒന്നാണ് കൊച്ചിയിലെ ഷേണായ്‌സ് തിയേറ്റര്‍. പല ക്ലാസിക്കുകളും പ്രദര്‍ശിപ്പിച്ച ഷേണായ്‌സ് അടുത്തിടെ നവീകരിച്ചിരുന്നു. എറണാകുളത്തെ സിനിമാപ്രേമികളുടെ ആദ്യ ചോയ്‌സുകളിലൊന്നാണ് ഷേണായ്‌സ് തിയേറ്റര്‍. ഇതിന്റെ ഉടമ സുരേഷ് ഷേണായ് അടുത്തിടെ നല്‍കിയ അഭിമുഖമാണ് സിനിമാപേജുകളില്‍ വൈറല്‍.
ഈ വര്‍ഷം കേരള ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ സാധ്യതയുള്ള സിനിമകളെക്കുറിച്ചാണ് സുരേഷ് ഷേണായ് സംസാരിച്ചത്. ഓണം റിലീസായെത്തുന്ന സിനിമകള്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്നും ഏത് സിനിമ ഹിറ്റാകുമെന്ന് പ്രവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ ആം ഗെയിം വലിയ ഇനിഷ്യല്‍ നേടാന്‍ സാധ്യതയുണ്ടെന്നും സുരേഷ് ഷേണായ് കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഷേണായ് Photo: Screen grab/ Reporter Films
കേരളത്തില്‍ ഇനി വലിയ കളക്ഷന്‍ നേടാന്‍ സാധ്യതയുള്ള സിനിമ ജയിലര്‍ 2 ആണെന്നും അദ്ദേഹം പറയുന്നു. ജയിലറിന്റെ ആദ്യത്തെ ഭാഗത്തിന് റിലീസിന് മുമ്പ് ഹൈപ്പുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഗംഭീര കളക്ഷന്‍ നേടിയെന്നും സുരേഷ് ഷേണായ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ജയിലര്‍ 2ന്റെ ഇനിഷ്യല്‍ കളക്ഷന്‍ കേരള ബോക്‌സ് ഓഫീസില്‍ പാത്ത് ബ്രേക്കിങ് ആയിരിക്കും. അതിന്റെ ഫസ്റ്റ് പാര്‍ട്ടിന് ആദ്യമൊന്നും വലിയ ഹൈപ്പുണ്ടായിരുന്നില്ല. പതിയെ കയറി വന്നതാണ്. പക്ഷേ സെക്കന്‍ഡ് പാര്‍ട്ടിന് ഇപ്പോള്‍ തന്നെ വലിയ ഹൈപ്പുണ്ട്. അതിന് അനുസരിച്ച് പടത്തിന് ലോഞ്ച് കിട്ടിയാല്‍ റെക്കോഡ് കളക്ഷന്‍ കിട്ടുമെന്ന് ഉറപ്പാണ്.
ജയിലര്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ആര്‍ക്കും അധികം പ്രതീക്ഷയില്ലായിരുന്നു. കാരണം, സംവിധായകന്റെ തൊട്ടുമുന്നത്തെ സിനിമ ആര്‍ക്കും വര്‍ക്കായില്ല. പക്ഷേ, സെക്കന്‍ഡ് പാര്‍ട്ട് തൂക്കിയടിയായിരിക്കും. കേരളത്തില്‍ നിന്ന് മാത്രം 100 കോടി കളക്ഷന്‍ കിട്ടാന്‍ സാധ്യതയുണ്ട്. അതിന് മുമ്പ് അതിന്റെ അപ്‌ഡേറ്റുകള്‍ കൃത്യമായി കിട്ടണം,’ സുരേഷ് ഷേണായ് പറഞ്ഞു.
ഒക്ടോബര്‍ 15നാണ് ജയിലര്‍ 2 തിയേറ്ററുകളിലെത്തുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലെത്തിയ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപ്രേമികള്‍ക്ക് ആവേശം സമ്മാനിച്ചു. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവില്‍ പുതിയ കഥാപാത്രങ്ങളും രംഗപ്രവേശം ചെയ്യുന്നുണ്ട്. 1000 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് പ്രതീക്ഷകള്‍.
Content Highlight: Theatre owner Suresh Shenoy explains the hype of Jailer 2 movie