| Monday, 8th September 2025, 12:45 pm

ദി ടെലഗ്രാഫ്‌ എഡിറ്റര്‍ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ‘ദി ടെലഗ്രാഫ്’ പത്രത്തിന്റെ എഡിറ്ററുമായ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു. 63 വയസായിരുന്നു. കൊല്‍ക്കത്ത ആസ്ഥാനമാക്കിയുള്ള ദേശീയദിനപത്രമാണ് ദി ടെലഗ്രാഫ്.

മാധ്യമലോകത്തെ നിര്‍ഭയമായ ശബ്ദമാണ് നഷ്ടമായതെന്ന് സംഘര്‍ഷന്‍ താക്കൂറിന്റെ വിയോഗത്തില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറഞ്ഞു.

അദ്ദേഹത്തിന്റെ ശക്തമായ രാഷ്ട്രീയ വിശകലനവും സത്യത്തോടുള്ള അടിയുറച്ച പ്രതിബദ്ധതയും ആഴത്തില്‍ നഷ്ടബോധമുണ്ടാക്കുമെന്നും എക്‌സിലെ കുറിപ്പിലൂടെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.

ബിഹാറിലെ പാട്‌നയില്‍ 1962ലാണ് സംഘര്‍ഷന്‍ താക്കൂര്‍ ജനിച്ചത്. സണ്‍ഡെ ദിനപത്രത്തിലൂടെ 1984ലാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് ചുവടുവെച്ചു.

എസ്.പി നേതാവ് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ ‘സബാള്‍ട്ടന്‍ സാഹെബ്’, ലാലുപ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കിയുള്ള ‘ദ ബ്രദേഴ്‌സ് ബിഹാരി’ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

കാര്‍ഗില്‍ യുദ്ധത്തെ കുറിച്ചും ഉത്തര്‍പ്രദേശിലെ ജാതിദുരഭിമാനകൊലകളെ കുറിച്ചും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlight: The Telegraph editor Sankarshan Thakur passes away

We use cookies to give you the best possible experience. Learn more