പ്രാർത്ഥനയ്ക്ക് റിപ്ലൈ കിട്ടിയില്ലേ? ഇനി കിട്ടും, എന്റെ എ.ഐ ദേവിയേ!
നമ്മുടെ സങ്കടങ്ങളും ആഗ്രഹങ്ങളൊക്കെ ദൈവത്തോട് പറയാനല്ലേ നമ്മൾ അമ്പലത്തിൽ പോകുന്നത്. ദൈവം തിരിച്ച് മറുപടിയൊന്നും തന്നില്ലെങ്കിലും സാരമില്ല, പോയി കാര്യങ്ങളൊക്കെ പറഞ്ഞ് മനസൊക്കെ ഒന്ന് ശാന്തമാക്കി തിരിച്ചുവരും അല്ലേ. എന്നാൽ ദൈവം ഇനി തിരിച്ച് മറുപടി തരാൻ തുടങ്ങിയാലോ? ഏയ് അതൊക്കെ നടക്കുമോ? ഇനി അത്ഭുതം വല്ലതുമാണോ എന്നാവും അല്ലെ ചിന്തിക്കുന്നത്? എന്നാൽ കേട്ടോളു.. ഇനി മുതൽ ദൈവം മറുപടി തരും. പക്ഷേ അതിന് നമ്മൾ മലേഷ്യയിൽ പോകണമെന്ന് മാത്രം. അങ്ങ് ദൂരെ തെക്കൻ മലേഷ്യയിലെ ജോഹോറിലെ ടിയാൻഹോ ക്ഷേത്രത്തിലാണ് സംസാരിക്കുന്ന ഈ ദൈവം ഉള്ളത്.
Content Highlight: The talking ai god is located in the Tianho Temple in Johor, southern Malaysia
ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം
