യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മധുബാല. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന സിനിമയിലെ നറുമുഗയേ എന്ന പാട്ടുരംഗത്തിലും മധുബാല പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ ആ പാട്ടിനെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും സംസാരിക്കുകയാണ് മധുബാല.
പത്ത് സിനിമകൾ ചെയ്‌തതിന് തുല്യമാണ് ആ ഗാനമെന്നും എ.ആർ. റഹ്മാൻ ഒരുക്കിയ ആ പാട്ട് ഇന്നും ആഘോഷിക്കപ്പെടുന്നുണ്ടെന്നും മധുപാല പറയുന്നു. ഈ ഒരു ഗാനരംഗത്തിന് വേണ്ടിമാത്രമാണ് മണിരത്നം തന്നെ വിളിച്ചതെന്നും അപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും അവർ പറഞ്ഞു.
നൃത്തം ചെയ്യാനുള്ള മോഹൻലാലിൻ്റെ കഴിവ് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം ന്യത്തം ചെയ്യുന്നത് കണ്ടാൽ ശാസ്ത്രീയനൃത്തം പരിശീലിക്കാത്ത വ്യക്തിയാണെന്ന് പറയില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
കുതിരപ്പുറത്ത് മോഹൻലാൽ വരുന്നതുകണ്ടാൽ കഥകളിലെ ദുഷ്യന്തനെപ്പോലെ തോന്നുമെന്നും ഇന്നും നൃത്തവേദികളിൽ നിറഞ്ഞ് നിൽക്കുന്ന പാട്ടാണ് അതെന്നും അവർ പറയുന്നു. മറ്റുള്ളവർ ആ പാട്ടിന് ചുവടുവയ്ക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുമെന്നും അവർ കൂട്ടിച്ചേർത്തു.
‘പത്ത് സിനിമകൾ ചെയ്‌തതിന് തുല്യമായി ആ ഒരു ഗാനം. എ.ആർ. റഹ്മാൻ ഒരുക്കിയ നറുമുഗയേ എന്ന ക്ലാസിക് ഗാനം ഇന്നും ആഘോഷിക്കപ്പെടുന്നു. ഒരു ഗാനരംഗത്തിനു വേണ്ടി മാത്രമാണ്. വരണം എന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. വിളിക്കുന്നത് മണിരത്നം സാർ ആണ്. അതിരപ്പിള്ളിയിലെ മനോഹരമായ ലൊക്കേഷനിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച മനോഹരമായ ഗാനം. ലാലേട്ടൻ ദുഷ്യന്തനും ഞാൻ ശകുന്തളയുമായി.
നൃത്തം ചെയ്യാനുള്ള ലാലേട്ടന്റെ കഴിവാണ് എടുത്തുപറയേണ്ടത്. അദ്ദേഹം ഞങ്ങളെപ്പോലെ ശാസ്ത്രീയനൃത്തം പരിശീലിച്ച വ്യക്തിയല്ല. പക്ഷേ, അദ്ദേഹം നൃത്തം ചെയ്യുന്നത് കണ്ടാൽ അങ്ങനെ തോന്നില്ല. കുതിരപ്പുറത്ത് വരുന്ന രംഗമൊക്കെ കണ്ടാൽ കഥകളിലെ ദുഷ്യന്തനെപ്പോലെത്തന്നെ തോന്നും. ഇന്നത്തെകാലത്തും നൃത്തവേദികളിൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണ് നറുമുഗയേ… മറ്റുള്ളവർ അതിന് ചുവടുവയ്ക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നും,’ മധുബാല പറയുന്നു.
Content Highlight: The song composed by A.R. Rahman in that Mohanlal film is worth doing ten films says Madhubala