| Friday, 20th June 2025, 8:14 am

10,000 കോടി ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ബോളിവുഡ് കുടുംബം; ഖാന്‍മാരോ കപൂര്‍മാരോ അല്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സിനിമാ കുടുംബം ബോളിവുഡില്‍ നിന്നുള്ളതാണ്. ഏറ്റവും ധനികരായ സംവിധായകര്‍, നടന്മാര്‍, ഗായകര്‍ തുടങ്ങി നിരവധി ആളുകളുടെ നാടാണ് ബോളിവുഡ്. എന്നാല്‍ ബോളിവുഡ് എന്നത് ചില താരങ്ങള്‍ മാത്രമല്ല. വിനോദ ലോകത്തിലെ ഏറ്റവും സമ്പന്നമായ ചില കുടുംബങ്ങളുടെയും കൂടി കേന്ദ്രമാണ്.

ഹുറുണ്‍ റിച്ച് ലിസ്റ്റ് പ്രകാരം ബോളിവുഡിലെ ഏറ്റവും സമ്പന്നമായ സിനിമാ കുടുംബം ടി-സീരീസ് ഭൂഷണ്‍ കുമാറിന്റെ കുടുംബമാണ്. സംഗീത കാസറ്റുകള്‍ മാത്രം വിറ്റാണ് ഭൂഷണ്‍ കുമാറിന്റെ കുടുംബം യാത്ര ആരംഭിച്ചത്. ഇന്ന് 10,000 കോടി രൂപ വിലമതിക്കുന്ന ആസ്തിയാണ് ഈ കുടുംബത്തിനുള്ളത്.

ഹുറുണ്‍ പട്ടിക പ്രകാരം, ടി-സീരീസ് കുടുംബത്തിന്റെ ആസ്തി 10.2 ബില്യണ്‍ ഡോളറാണ്. അതായത് 10,000 കോടിയില്‍ കൂടുതല്‍. ബോളിവുഡിലെ ഫെയ്മസായ ഖാന്‍, കപൂര്‍, ചോപ്ര കുടുംബങ്ങളെയെല്ലാം മറികടന്നാണ് ഭൂഷണ്‍ കുമാറിന്റെ കുടുംബം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ചോപ്ര കുടുംബമാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. 8,000 കോടിയിലധികം ആസ്തിയുള്ള യാഷ് രാജ് ഫിലിംസിന്റെയും ബി.ആര്‍ ഫിലിംസിന്റെയും ഉടമകളാണ് ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ രണ്ടാമത്തെ സമ്പന്ന കുടുംബമായ ഇവര്‍.

മൂന്നാം സ്ഥാനത്തുള്ളത് ഷാരൂഖ് ഖാന്റെ ഖാന്‍ കുടുംബമാണ്. ഇന്ത്യയിലെ ഏറ്റവും ധനികനായ നടനായ ഷാരൂഖിന് 7800 കോടി ആസ്തിയുണ്ടെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി കണക്കാക്കപ്പെട്ടിരുന്ന കപൂര്‍ കുടുംബം ഇപ്പോള്‍ പട്ടികയില്‍ പിന്നിലാണ്.  2,000 കോടി രൂപയിലധികം ആസ്തിയാണ് ഇവര്‍ക്കുള്ളത്.

Content Highlight: The richest filmy family in Bollywood is T-Series’ Bhushan Kumar’s family

We use cookies to give you the best possible experience. Learn more