| Tuesday, 13th May 2025, 9:12 am

ഛോട്ടാ മുംബൈ സംഭവിക്കാൻ കാരണം മമ്മൂട്ടിയുടെ ആ സൂപ്പർഹിറ്റ് ചിത്രം: മണിയൻപിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അൻവർ റഷീദ് സം‌വിധാനം ചെയ്ത് മണിയൻപിള്ള രാജു നിർമിച്ച ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മോഹൻലാൽ, ഭാവന, സായി കുമാർ, സിദ്ധിഖ്, കലാഭവൻ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

2007 എപ്രിലിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച വിജയം നേടി. സൂപ്പർഹിറ്റ് ചിത്രമായ രാജമാണിക്യത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഛോട്ടാ മുംബൈ. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു.

മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ നല്ല സബ്‌ജെക്ട് വരട്ടെ എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നുവെന്നും മണിയന്‍പിള്ള രാജു പറയുന്നു.

അപ്പോഴാണ് രാജമാണിക്യം ഇറങ്ങിയതെന്നും ആ പടം ഭയങ്കര ഹിറ്റായെന്നും അപ്പോള്‍ താന്‍ അന്‍വര്‍ റഷീദിനോട് മോഹന്‍ലാലിനെ വെച്ചൊരു പടം ചെയ്യാമോ എന്ന് ചോദിച്ചുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

മോഹന്‍ലാലിന്റെ അടുത്ത് പോയി രാജമാണിക്യത്തിന്റെ ഡയറക്ടറുമായി പടം ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും ഓക്കെയായിരുന്നെന്നും മണിയന്‍പിള്ള പറയുന്നു.

മോഹന്‍ലാല്‍ മറ്റൊരു പടത്തിന്റെ ഷൂട്ടിങ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഛോട്ടാ മുംബൈയുടെ കഥ പറഞ്ഞതെന്നും കേട്ടപ്പോള്‍ മോഹന്‍ലാല്‍ ഓക്കെ പറഞ്ഞെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘മോഹന്‍ലാലിനെ വെച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അപ്പോള്‍ നല്ല സബ്‌ജെക്ട് വരട്ടെ എന്നൊക്കെ വിചാരിച്ച് ഇരിക്കുമ്പോഴാണ് രാജമാണിക്യം ഇറങ്ങിയത്. ഭയങ്കര ഹിറ്റായി ആ പടം. അങ്ങനെ പൊയ്‌ക്കോണ്ടിരുന്നപ്പോള്‍ ഞാന്‍ അന്‍വറിനോട് ചോദിച്ചു മോഹന്‍ലാലിനെ വെച്ചൊരു പടം ചെയ്യാമോ എന്ന്.

അങ്ങനെ ഞാന്‍ മോഹന്‍ലാലിന്റെ അടുത്ത് പോയി രാജമാണിക്യത്തിന്റെ ഡയറക്ടറുമായി പടം ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. അപ്പോള്‍ അവര്‍ക്കും താത്പര്യമുണ്ട്.

സബ്‌ജെക്ട് എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാമെന്ന് പറഞ്ഞു. അങ്ങനെ നമ്മള്‍ മോഹന്‍ലാലിനോട് ഏതോ പടത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ അവിടെ ചെന്ന് സബ്‌ജെക്ട് പറഞ്ഞു. പുള്ളി അപ്പോള്‍ തന്നെ ഓക്കേ പറഞ്ഞു. അങ്ങനെയാണ് ഛോട്ടാ മുംബൈ സംഭവിച്ചത്,’ മണിയൻപിള്ള രാജു പറയുന്നു.

ഛോട്ടാ മുംബൈ 4K റീ റിലീസിനെത്തുകയാണ്. മെയ് 21ന് മോഹൻലാലിന്റെ പിറന്നാൾ ദിനമാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. നടൻ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റീ-റിലീസ് പ്രഖ്യാപിച്ചത്.

Content Highlight: The reason why Chotta Mumbai happened is Mammootty’s superhit film says Maniyanpilla Raju

We use cookies to give you the best possible experience. Learn more