| Saturday, 3rd May 2025, 8:32 am

തുടരും ചിത്രത്തിലേക്ക് എത്താനുള്ള കാരണം... എഡിറ്റർ ഷഫീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുടരും. ചിത്രത്തിൻ്റ എഡിറ്റർമാരിലൊരാളാണ് ഷഫീഖ്. വി.ബി. നിഷാദ് യൂസഫായിരുന്നു ചിത്രത്തിന്റെ ആദ്യ എഡിറ്റര്‍. ഷൂട്ടിനിടയില്‍ നിഷാദ് മരണപ്പെട്ടതിന് പിന്നാലെയാണ് ഷഫീഖ് തുടരും സിനിമയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. ഇപ്പോൾ തരുൺ മൂർത്തിയെക്കുറിച്ചും തുടരും സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും സംസാരിക്കുകയാണ് ഷഫീഖ്.

നമ്മുടെ വേർഷൻ തരുൺ മൂർത്തിയെ കാണിക്കാനുള്ള ഫ്രീഡം അദ്ദേഹം തരുമെന്നും അപ്പോൾ തരുൺ മൂർത്തി സജഷൻ പറയുമെന്നും ഷഫീഖ് പറയുന്നു.

ചിത്രത്തിൽ പൊലീസ് സ്റ്റേഷനിലുള്ള സീക്വൻസ് ഉണ്ടായിരുന്നുവെന്നും അതിൻ്റെ ഒരു സ്പോട്ട് എഡിറ്റ് മാത്രമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു, അത് ചെയ്തോട്ടെ എന്ന് ചോദിച്ചപ്പോൾ തരുൺ ചെയ്തോളാൻ പറഞ്ഞുവെന്നും ഷഫീഖ് പറഞ്ഞു.

താനത് ചെയ്തുകൊടുത്തപ്പോൾ തരുണിനും പ്രൊഡ്യൂസർ രഞ്ജിത്തിനും അത് ഇഷ്ടമായെന്നും അതുകൊണ്ടായിരിക്കും തന്നെ ഈ സിനിമയിലേക്ക് വിളിക്കാൻ കാരണമെന്നും ഷഫീഖ് അഭിപ്രായപ്പെട്ടു.

തൻ്റെ ലൈഫിൽ ഇങ്ങനെയാരും വിശ്വസിച്ചിട്ടില്ലെന്നും തന്നെയൊരു അനിയനെപ്പോലെ ചേർത്ത് നിർത്തിയെന്നും ഷഫീഖ് കൂട്ടിച്ചേർത്തു. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ഷഫീഖ്.

‘നമ്മുടെ ഒരു വേർഷൻ പുള്ളിയെ കാണിക്കാൻ നമുക്ക് ഫ്രീഡം തരും. നമ്മൾ കാണിക്കുമ്പോൾ ചേട്ടൻ ചേട്ടൻ്റെ സജഷൻ പറയും. നമ്മൾ അപ്പോൾ തന്നെ ചെയ്തുകൊടുക്കും. പൊലീസ് സ്റ്റേഷനിലുള്ള സീക്വൻസ് ഉണ്ടായിരുന്നു. അതിൻ്റെ ഒരു സ്പോട്ട് എഡിറ്റ് മാത്രമേ കഴിഞ്ഞിട്ടുള്ളു. നിഷാദിക്കയും അത് ചെയ്തിട്ടില്ലെന്ന് എന്നോട് പറഞ്ഞു. ഞാൻ ചോദിച്ചു ചേട്ടാ ഞാൻ അത് ചെയ്തോട്ടെ എന്ന്. അപ്പോൾ തരുൺ ചേട്ടൻ ചെയ്തോളാൻ പറഞ്ഞു.

ഞാനത് ചെയ്തു, കാണിച്ചു. ചേട്ടനത് ഭയങ്കര ഇഷ്ടമായി. അപ്പോൾ രഞ്ജിത്ത് സാറിനെ കാണിച്ചപ്പോൾ സാറിനും അത് ഇഷ്ടമായി. അപ്പോൾ അതൊക്കെയായിരിക്കും ഇതിലേക്ക് വരാനുള്ള കാരണം. പിന്നെ കമ്പത്തുള്ള സ്വീക്വൻസ് ഒക്കെ ചെയ്തപ്പോൾ ചേട്ടനത് ഭയങ്കര ഇഷ്ടമായി.

നമ്മൾ ചെയ്യുന്ന കാര്യങ്ങളൊക്കെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. അപ്പോൾ അങ്ങനെ പോകുമ്പോഴാണ് തരുൺ ചേട്ടൻ എന്നെ വിളിച്ചത്.

എനിക്ക് കിട്ടിയ അവസരം എന്നുപറഞ്ഞാൽ എൻ്റെ ലൈഫ് ടൈമിൽ എന്നെയാരും ഇങ്ങനെ വിശ്വസിച്ചിട്ടില്ല. എന്നെയൊരു അനിയനെപ്പോലെ ചേർത്ത് നിർത്തി,’ ഷഫീഖ് പറയുന്നു.

Content Highlight: The reason for joining the film Thudarum Movie says Editor Shafiq

We use cookies to give you the best possible experience. Learn more