| Wednesday, 14th May 2025, 3:20 pm

മോഹൻലാലും ആ യുവസംവിധായകനും ഒന്നിക്കുന്ന അടുത്ത സിനിമ; നിർമിക്കുന്നത് ഞാൻ: മണിയൻപിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് മണിയൻപിള്ള രാജു. ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് ആദ്യമായി നായകനായി അഭിനയിച്ച സിനിമ.

400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. മോഹൻലാലിൻ്റെ കൂടെയും നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോൾ മോഹൻലാൽ നായകനായി താൻ നിർമിക്കുന്ന സിനിമയെപ്പറ്റി സംസാരിക്കുകയാണ് മണിയൻപിള്ള രാജു.

തന്റെ പുതിയ പ്രൊജക്ട് മോഹന്‍ലാലിനൊപ്പമാണെന്നും അത് കൃഷാന്ത് ആണ് സംവിധാനം ചെയ്യുന്നതെന്നും മണിയന്‍പിള്ള രാജു പറയുന്നു.

സബ്‌ജക്ടിന്റെ ഒന്നാം റൗണ്ട് ഡിസ്‌കക്ഷന്‍ കഴിഞ്ഞുവെന്നും ഇപ്പോള്‍ സിനിമ കാണുന്നവര്‍ 18 വയസ് മുതല്‍ 48 വയസ് വരെയുള്ളവരാണെന്നും അവര്‍ക്ക് കൃഷാന്ത് എന്ന സംവിധായകനെ വളരെ ഇഷ്ടമാണെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

മോഹന്‍ലാല്‍ പുതിയ ഡയറക്ടേഴ്‌സിന്റെ കൂടെ വന്നെന്നും പല കാര്യങ്ങളും പുതുതലമുറ പറയുന്നത് കേള്‍ക്കണമെന്നും മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടു.

പുതുതലമുറയുടെ ചിന്തകളാണ് ശരിയെന്നും അവര്‍ അത്രത്തോളം അഡ്വാന്‍സ്ഡ് ആണെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരു്ന്നു മണിയന്‍പിള്ള രാജു.

‘പുതിയ പ്രൊഡക്ട് ചെയ്യാന്‍ പോകുന്നത് കൃഷാന്ത് ഡയറക്ട് ചെയ്യുന്ന മോഹന്‍ലാല്‍ പടമാണ്. അതിന്റെ സബ്‌ജക്ടിന്റെ ഒന്നാം റൗണ്ട് ഡിസ്‌കക്ഷന്‍ കഴിഞ്ഞു. ഇപ്പോള്‍ സിനിമ കാണുന്ന ആളുകള്‍ 18 വയസ് മുതല്‍ 48 വയസ് വരെയുള്ളവരാണ്. ഇവര്‍ക്ക് കൃഷാന്തിനെ വളരെ ഇഷ്ടമാണ്.

മോഹന്‍ലാല്‍ തന്നെ പുതിയ ഡയറക്ടേഴ്‌സിന്റെ കൂടെ വന്നില്ലേ? പല കാര്യങ്ങളും മക്കള്‍ പറയുന്നത് കേള്‍ക്കേണ്ടിയിരിക്കുന്നു. പേടിച്ചിട്ടല്ല. മറിച്ച് അവരുടെ ചിന്തയാണ് കറക്ട്. അവര്‍ അത്രത്തോളം അഡ്വാന്‍സ്ഡ് ആണ്. നമ്മള്‍ കുറച്ച് പഴഞ്ചനാണ്. ഇപ്പോള്‍ എനിക്കിഷ്ടപ്പെട്ട സബ്‌ജക്ട് അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല,’മണിയൻപിള്ള രാജു പറയുന്നു.

Content Highlight: The next film that will feature Mohanlal and that young director; I will produce it says Maniyanpilla Raju

We use cookies to give you the best possible experience. Learn more