| Sunday, 16th March 2025, 6:28 pm

ഖുറേഷി അബ്രഹാം ഉപയോഗിക്കുന്ന ജാക്കറ്റിൻ്റെ വില 14 ലക്ഷം രൂപ: സുജിത്ത് സുധാകരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാവരും ഒരേപോലെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ചിത്രത്തിനെപ്പറ്റി വരുന്ന എല്ലാ വാർത്തകൾക്കും വൻ പ്രതികരണമാണ് പ്രേഷകരിൽ നിന്നും ലഭിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 27ന് രാവിലെ ആറുമണിക്ക് തുടങ്ങുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ഇപ്പോൾ എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച ഖുറേഷി അബ്രഹാമിന് ഉപയോഗിച്ച ജാക്കറ്റിൻ്റെ വില പറയുകയാണ് ചിത്രത്തിൻ്റെ കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ.

കൗമുദിക്ക്‌ നൽകിയ അഭിമുഖത്തിലാണ് സുജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

സീനിൽ ആൾക്കാർ കാണുന്നത് ഒരു ജാക്കറ്റ് മാത്രമാണ്. എന്നാൽ അതിന് വേണ്ടി നമ്മൾ ആറും ഏഴും ജാക്കറ്റ് ഉപയോഗിക്കുന്നുണ്ട്. സെയിം ജാക്കറ്റ്. അപ്പോ 14 ലക്ഷം മിനിമം

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ജാക്കറ്റിന് രണ്ടുലക്ഷത്തോളം രൂപ വില വരുമെന്നാണ് സുജിത്ത് പറയുന്നത്. ഒരു ഫൈറ്റ് സീനിൽ ആൾക്കാർ കാണുന്നത് ഒറ്റ ജാക്കറ്റാണെന്നും എന്നാൽ അതിന് വേണ്ടി ഒരുപോലെയുള്ള ആറും ഏഴും ജാക്കറ്റുകൾ വരെ ഉപയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. അതിന് 14 ലക്ഷത്തോളം രൂപ വരുമെന്നും സുജിത്ത് കൂട്ടിച്ചേർത്തു.

അത് കസ്റ്റമൈസ് ചെയ്ത് ഉണ്ടാക്കുകയാണെന്നും സിനിമ തുടങ്ങുന്നതിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് താൻ ചിന്തിച്ചത് എങ്ങനെ ജാക്കറ്റ് ഉണ്ടാക്കാമെന്നാണെന്നും പറയുന്നുണ്ട് സുജിത്ത്. എന്നും നമ്മൾ ജാക്കറ്റ് കാണുന്നതാണെന്നും എന്നാൽ മോഹൻലാലിന് വേണ്ടി എങ്ങനെ അത് ഉണ്ടാക്കാമെന്നുമാണ് താൻ വിചാരിച്ചതെന്നും സുജിത്ത് കൂട്ടിച്ചേർത്തു.

‘ ഒരു ജാക്കറ്റിന് ഏകദേശം രണ്ടു ലക്ഷത്തോളം രൂപ വിലയുണ്ട്. ജാക്കറ്റിൻ്റെ വില പല വേരിയേഷൻസാണ്. ഒരു ഫൈറ്റ് സീനിൽ ആൾക്കാർ കാണുന്നത് ഒരു ജാക്കറ്റ് മാത്രമാണ്. എന്നാൽ അതിന് വേണ്ടി നമ്മൾ ആറും ഏഴും ജാക്കറ്റ് ഉപയോഗിക്കുന്നുണ്ട്. സെയിം ജാക്കറ്റ്. അപ്പോ 14 ലക്ഷം മിനിമം. അത് നമ്മൾ കസ്റ്റമൈസ് ചെയ്ത് ഉണ്ടാക്കുന്നതാണ്. സീ സിനിമ തുടങ്ങുന്നതിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ എൻ്റെ ചിന്ത എങ്ങനെ ജാക്കറ്റ് ഉണ്ടാക്കാമെന്നാണ്.

നമ്മൾ എന്നും ജാക്കറ്റ് കാണുന്നതാണ്. ലുലു മാളിലോ അല്ലെങ്കിൽ പല സ്ഥലങ്ങളിൽ അത് കിട്ടും. ലാൽ സാറിന് വേണ്ടി ജാക്കറ്റ് എങ്ങനെ ക്രിയേറ്റ് ചെയ്യാം എന്നുള്ളതാണ് നമ്മുടെ ആദ്യത്തെ ക്വസ്റ്റ്യൻ.

അതിനോടൊപ്പം തന്നെ മോഹന്‍ലാലിന് വേണ്ടി ഉപയോഗിക്കുന്ന കൂളിങ് ഗ്ലാസിന് ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വരുമെന്നും അത് ആ സിനിമയുടെ ആവശ്യമാണെന്നും സുജിത്ത് കൂട്ടിച്ചേര്‍ക്കുന്നു.

‘സിനിമയിലാണ് ഏറ്റവും കൂടുതല്‍ കോപ്പി ഉപയോഗിക്കുന്നത്, ബ്രോ ഡാഡിയില്‍ ഉപയോഗിക്കുന്ന റിച്ച് അഡ്മിന്‍ എന്ന വാച്ചിന് ഏകദേശം രണ്ട് കോടിയോളം രൂപ വരും. ഞാന്‍ അതിന്റെ ഫസ്റ്റ് കോപ്പി വാങ്ങി, എന്നാല്‍ ലാല്‍ സാറിന്റെ കയ്യില്‍ ഒര്‍ജിനലുണ്ട്. അതാണ് സിനിമയില്‍ ഉപയോഗിച്ചത്. എമ്പുരാനില്‍ രണ്ട് ലക്ഷത്തോളം രൂപ വരുന്ന ഗ്ലാസ് വാങ്ങിയിട്ടുണ്ട്. അത് ആ സിനിമയ്ക്ക് ആവശ്യമായിരുന്നു,’ സുജിത്ത് സുധാകരന്‍ പറഞ്ഞു.

Content Highlight: The Jacket Using In The Film Empuraan Cost Almost 14 Lakhs

 

Latest Stories

We use cookies to give you the best possible experience. Learn more