ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മെയ് 17ന് പുനരാരംഭിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഐ.പി.എല്‍ 2025ന്റെ ‘സെക്കന്‍ഡ് ഫേസിലെ’ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂണ്‍ മൂന്നിനാണ് ഐ.പി.എല്‍ ഫൈനല്‍ മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തിനുള്ള പുതിയ വേദി ഏതെന്ന് തീരുമാനിച്ചിട്ടില്ല. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം ഫൈനലിന് വേദിയാകാനാണ് സാധ്യതകള്‍.
മെയ് 29വ്യാഴാഴ്ച മുതലാണ് നോക്ക്ഔട്ട് മത്സരങ്ങള്‍ അരങ്ങേറുന്നത്. 29ന് ആദ്യ ക്വാളിഫയറും 30ന് എലിമിനേറ്റര്‍ മത്സരവും അരങ്ങേറും. ജൂണ്‍ ഒന്നിനാണ് രണ്ടാം ക്വാളിഫയര്‍.
ഐ.പി.എല്‍ 2025 – പുതുക്കിയ മത്സരക്രമം
(ദിവസം – സമയം – മത്സരം – വേദി എന്നീ ക്രമത്തില്‍)
മെയ് 17 – ശനി | 7.30 pm റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ബെംഗളൂരു
മെയ് 18 – ഞായര്‍ | 3.30 pm – രാജസ്ഥാന്‍ റോയല്‍സ് vs പഞ്ചാബ് കിങ്സ് – ജയ്പൂര്‍
മെയ് 18 – ഞായര്‍ | 7.30 pm – ദല്‍ഹി ക്യാപ്പിറ്റല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് – ദല്‍ഹി
മെയ് 19- തിങ്കള്‍ | 7.30 pm – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് vs സണ്‍റൈസേഴ്സ് ഹൈദരാബാദ് – ലഖ്നൗ
മെയ് 20 – ചൊവ്വ | 7.30 pm – ചെന്നൈ സൂപ്പര്‍ കിങ്സ് vs രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി
മെയ് 21 – ബുധന്‍ | 7.30 pm – മുംബൈ ഇന്ത്യന്‍സ് vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – മുംബൈ
മെയ് 22 – വ്യാഴം | 7.30 pm – ഗുജറാത്ത് ടൈറ്റന്‍സ് vs ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – അഹമ്മദാബാദ്
മെയ് 23 – വെള്ളി | 7.30 pm – റോയല്‍ ചലഞ്ചേഴ്സ് vs ബെംഗളൂരു സണ്‍റൈസേഴ്സ് ഹൈദരാബാദ് – ബെംഗളൂരു
മെയ് 24 – ശനി | 7.30 pm – പഞ്ചാബ് കിങ്സ് vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – ജയ്പൂര്‍
മെയ് 25 – ഞായര്‍ | 3.30 pm ഗുജറാത്ത് ടൈറ്റന്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്സ് അഹമ്മദാബാദ്
മെയ് 25 – ഞായര്‍ | 7.30 pm – സണ്‍റൈസേഴ്സ് ഹൈദരാബാദ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ദല്‍ഹി
മെയ് 26 – തിങ്കള്‍ | 7.30 pm – പഞ്ചാബ് കിങ്സ് vs മുംബൈ ഇന്ത്യന്‍സ് – ജയ്പൂര്‍
മെയ് 27 – ചൊവ്വ | 7.30 pm – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ലഖ്നൗ
ഐ.പി.എല്‍ ഫൈനലിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ മറ്റൊരു ഫൈനലിലേക്കാണ് ക്രിക്കറ്റ് ലോകം ചെന്നെത്തുന്നത്. ജൂണ്‍ 11 മുതല്‍ ജൂണ്‍ 15 വരെ നടക്കുന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സാണ് വേദി.
കലാശപ്പോരാട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ സൗത്ത് ആഫ്രിക്ക ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടും. ഇതാദ്യമായാണ് പ്രോട്ടിയാസ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഓസീസ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2021-23 സൈക്കിളില്‍ ഇന്ത്യക്കെതിരെയാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ഫൈനല്‍ കളിച്ചത്. സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ കരുത്തില്‍ രോഹിത്തിനെയും സംഘത്തിനെയും പരാജയപ്പെടുത്തി കങ്കാരുക്കള്‍ കിരീടമണിഞ്ഞിരുന്നു.
ഇതോടെ പുരുഷ ക്രിക്കറ്റിലെ എല്ലാ ഐ.സി.സി ഐ.സി.സി കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീമായും ഓസീസ് മാറി.
അതേസമയം, കലാശപ്പോരാട്ടത്തിനുള്ള സ്‌ക്വാഡ് ഓസ്‌ട്രേലിയ പുറത്തുവിട്ടിട്ടുണ്ട്. പാറ്റ് കമ്മിന്‍സിനെ നായകനാക്കിയും സ്റ്റീവ് സ്മിത്തിനെ വൈസ് ക്യാപ്റ്റനാക്കിയുമാണ് കങ്കാരുക്കള്‍ കിരീടം നിലനിര്‍ത്താനായി കച്ചമുറുക്കുന്നത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ്