| Wednesday, 2nd July 2025, 8:10 am

മെഗാസ്റ്റാറുകളെ ഞാൻ ആദ്യമായിട്ട് കണ്ടത് അവൻ്റെ ഷൂട്ടിങ് സെറ്റിൽ പോയപ്പോൾ, അവനൊരു സ്റ്റാർ കിഡ് ആയിരുന്നു: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളചലച്ചിത്രനടനും ഡാന്‍സറും റാപ്പറുമാണ് നീരജ് മാധവ്. അമൃത ടിവിയിലെ ‘സൂപ്പര്‍ ഡാന്‍സര്‍’ എന്ന റിയാലിറ്റി ടെലിവിഷന്‍ പ്രോഗ്രാമില്‍ നര്‍ത്തകനായാണ് അദ്ദേഹത്തിൻ്റെ തുടക്കം. 2013ല്‍ പുറത്തിറങ്ങിയ ബഡി സിനിമയിലൂടെയാണ് നീരജ് സിനിമയിലേക്കെത്തിയത്.

അടി കപ്യാരേ കൂട്ടമണി എന്ന കോമഡി സിനിമയില്‍ നീരജ് അവതരിപ്പിച്ച റെമോ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017ല്‍ ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അനിയന്‍ നവനീത് മാധവിനെക്കുറിച്ച് സംസാരിക്കുകയാണ് നീരജ് മാധവ്. നവനീതും സീരിയലിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ഏഴാം ക്ലാസ് എത്തിയപ്പോള്‍ തന്നെ നവനീത് ഭയങ്കര പോപ്പുലര്‍ ആയെന്നും പിന്നീട് താന്‍ കാണുന്നത് ഒരു കുട്ടിത്താരത്തെ ആയിരുന്നെന്നും നീരജ് പറയുന്നു.

താന്‍ കോളേജില്‍ പോയി വെക്കേഷന് വരുമ്പോള്‍ നവനീത് സീരിയലിലും സിനിമയിലും ഒക്കെ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും നീരജ് പറഞ്ഞു.

മാണിക്യക്കല്ല്, ശിക്കാര്‍, കുഞ്ഞനന്തന്റെ കട എന്നീ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും താന്‍ ആദ്യമായിട്ട് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും നേരിട്ട് കാണുന്നത് നവനീതിന്റെ ഷൂട്ടിങ് സെറ്റില്‍ പോയിട്ടാണെന്നും നീരജ് അഭിപ്രായപ്പെട്ടു. നവനീതൊരു സ്റ്റാര്‍ കിഡ് ആയിരുന്നെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.

‘ഏഴാം ക്ലാസൊക്കെ എത്തിയപ്പോള്‍ തന്നെ ഇവന്‍ ഭയങ്കര പോപുലര്‍ ഫിഗറായിരുന്നു. പിന്നീടങ്ങോട്ട് ഇവനെ ഞാന്‍ കാണുന്നത് ഒരു കുട്ടിത്താരത്തെയാണ്. അപ്പോഴേക്കും ഞാന്‍ കോളേജിലേക്ക് പോയി. വെക്കേഷനിലൊക്കെ വരുമ്പോള്‍ ഇവന്‍ സീരിയലിലും സിനിമയിലും ഒക്കെ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

മാണിക്യക്കല്ല്, പിന്നെ ലാലേട്ടന്റെ കൂടെ ശിക്കാര്‍, മമ്മൂക്കയുടെ കൂടെ കുഞ്ഞനന്തന്റെ കട എന്നീ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ആദ്യമായിട്ട് ലാലേട്ടനെയും മമ്മൂക്കയെയും ഒക്കെ അടുത്ത് കാണുന്നത് ഇവന്റെ ഷൂട്ടിങ് സെറ്റില്‍ പോയിട്ടാണ്. അപ്പോള്‍ ഇവനൊരു സ്റ്റാര്‍ കിഡ് ആയിരുന്നു,’ നീരജ് പറയുന്നു.

Content Content: The first time I met megastars was when I went to his shooting sets Says Neeraj Madhav

We use cookies to give you the best possible experience. Learn more